ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ തലപ്പത്ത് ഇനി പരാഗ് ജെയിന്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ മികവിന് പിന്നിലും പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ പങ്ക് നിര്‍ണായകം

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) അടുത്ത മേധാവിയാകാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിന്‍. നിലവിലെ റോ സെക്രട്ടറി രവി സിന്‍ഹയുടെ സേവന കാലാവധി ജൂണ്‍ മുപ്പതിന് അവസാനിക്കുമെന്നിരിക്കെയാണ് ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനായ പരാഗ് ജെയിനിനെ കേന്ദ്രസര്‍ക്കാര്‍ പുതിയ റോ മേധാവിയായി തിരഞ്ഞെടുത്തത്. ജൂണ്‍ 30ന് കാലാവധി കഴിയുന്ന റോ സെക്രട്ടറി രവി സിന്‍ഹയുടെ പകരക്കാരനായി അടുത്ത മേധാവിയായി മോദിസര്‍ക്കാര്‍ പരാഗിനെ നിയമിച്ചുകഴിഞ്ഞു.

1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിന്‍. കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള പരാഗ് നിലവില്‍ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയുടെ ഭാഗമായി പാകിസ്താനി സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍.

റോ മേധാവിയായി ജൂലായ് ഒന്നിന് ചുമതലയേറ്റെടുക്കുന്ന പരാഗിന്റെ സേവന കാലയളവ് രണ്ടുവര്‍ഷമായിരിക്കും. മുന്‍പ് ചണ്ഡീഗഢ് എസ്എസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരാഗ്, ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ കാനഡയിലും ശ്രീലങ്കയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം