കോയമ്പത്തൂര്‍ സ്‌ഫോടന കേസ്; കൊല്ലപ്പെട്ട മുബിന്‍ വിയ്യൂരിലെത്തി ഐ.എസ് കേസ് പ്രതിയെ കണ്ടു, എന്‍.ഐ.എ കേരളത്തിലേക്ക്

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ,മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോയമ്പത്തൂര്‍ ജി.എം.നഗര്‍, ഉക്കട സ്വദേശികളാണ് പിടിയിലായത്.

1996 കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ സൂത്രധാരന്‍ അല്‍ ഉമ്മ സ്ഥാപകന്‍ ബാഷയുടെ സഹോദര പുത്രനാണ് മുഹമ്മദ് ധല്‍ഹ. അപകടത്തില്‍ കൊല്ലപ്പെട്ട ജബീഷ മുബിന്‍ വിയ്യൂര്‍ ജയിലിലെത്തി ഐഎസ് കേസ് പ്രതി മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടിരുന്നതായി സംശയം. ഇത് സ്ഥിരീകരിക്കാന്‍ ജയിലിലെ സന്ദര്‍ശക റജിസ്റ്റര്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു.

അതേസമയം പൊട്ടിത്തെറിച്ചതു പെട്രോള്‍ കാറാണെന്നു സ്ഥിരീകരിച്ചു. പാചകവാതക സിലിണ്ടറുകള്‍ കാറിനുള്ളില്‍ നിറച്ചത് സ്ഫോടനത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനായിരുന്നുവെന്നാണ് വിലയിരുത്തല്‍.

സ്ഫോടനം നടക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് മുബീന്റെ ഉക്കടത്തെ വീട്ടില്‍ നിന്നു കാറിലേക്കു സാധനങ്ങള്‍ കയറ്റുന്നതാണിത്. എന്താണു കാറില്‍ കയറ്റിയതെന്നു കണ്ടെത്താനായിട്ടില്ല. ഇതിനായുള്ള അന്വേഷണം തുടരുകയാണ്. മുബീന്റെ ഫോണ്‍ കണ്ടെടുത്തതായും ഇതിലെ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായും തമിഴ്നാട് ഡി.ജി.പി അറിയിച്ചു.

Latest Stories

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു