രണ്ടു പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ; 'കഴിച്ചത് അതിസമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകാം' എന്ന് സോഷ്യല്‍ മീഡിയ

ആഡംബര ഹോട്ടലുകളിളെ കഴുത്തറുപ്പന്‍ വിലകളെല്ലാം ഇവിടെ തോറ്റു പോകും. രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് മുംബൈയിലെ ഹോട്ടല്‍ ഈടാക്കിയത് 1700 രൂപ.

എഴുത്തുകാരനായ കാര്‍ത്തിക് ധര്‍ ആണ് മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ രണ്ട് മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയെന്ന വെളിപ്പെടുത്തിലുമായി രംഗത്തെത്തിയിട്ടുള്ളത്. രണ്ട് ഓംലെറ്റിന് 1700 രൂപ ഈടാക്കിയെന്നും ധര്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്ത ബില്ലില്‍ വ്യക്തമാക്കുന്നു.

ഹോട്ടല്‍ അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തിയില്ലെങ്കിലും സോഷ്യല്‍ മീഡയയില്‍ സംഭവം വൈറലായി. അതിസമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകാം എന്ന് ചിലര്‍ പരിഹസിച്ചു.

ചണ്ഡീഗഢിലെ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടല്‍ രണ്ട് ഏത്തപ്പഴത്തിന് ജി.എസ്.ടി അടക്കം 442 രൂപ ഈടാക്കിയെന്ന വെളിപ്പെടുത്തലുമായി നടന്‍ രാഹുല്‍ ബോസ് നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ചണ്ഡീഗഢിലെ എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.

Latest Stories

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്