'തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്ളതിനേക്കാള്‍ പദ്ധതികൾ നടപ്പിലാക്കി, ചിലർ ഇതൊന്നും കാണാതെ കള്ളം പറഞ്ഞുനടക്കുന്നു'; വിജയ്ക്ക് പരോക്ഷ മറുപടിയുമായി എംകെ സ്റ്റാലിന്‍

ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് പരോക്ഷ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്ളതതിനേക്കാള്‍ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് പറഞ്ഞ സ്റ്റാലിന്‍ ചിലർ ഇതൊന്നും കാണാതെ കള്ളം പറഞ്ഞുനടക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഡിഎംകെ സര്‍ക്കാര്‍ പ്രധാനവാഗ്ദാനങ്ങള്‍ പോലും നടപ്പിലാക്കിയില്ലെന്നായിരുന്നു വിജയ്‌യുടെ വിമര്‍ശനം.

വികസനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എംകെ സ്റ്റാലിന്‍ രംഗത്തെത്തിയത്. 505 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നാനൂറിലധികം നടപ്പിലാക്കിയെന്നും എഴുപതില്‍ കൂടുതല്‍ പദ്ധതികള്‍ നടന്നുവരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. ചിലര്‍ ഇതൊന്നും കാണാതെ കള്ളം പറഞ്ഞുനടക്കുകയാണ്. തമിഴ്‌നാട്ടിലെ വികസം വടക്കേ ഇന്ത്യയില്‍ പോലും ചര്‍ച്ചയാണെന്നും തത്വദീക്ഷയില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.

അതേസമയം തെക്കേ ഇന്ത്യയിലെ മാധ്യമങ്ങള്‍ പോലും ദ്രാവിഡ മോഡലിനെ പുകഴ്ത്തുന്നുവെന്നും ഇത് ചിലര്‍ക്ക് അറിയില്ലെന്നും സ്റ്റാലിൻ പരിഹസിച്ചു. അറിഞ്ഞാലും മറച്ചുവയ്ക്കുന്നു. തത്വം ഇല്ലാത്ത ഒരുകൂട്ടമുണ്ട്. അവരുടേത് വിലകുറഞ്ഞ രാഷ്ട്രീയം – അദ്ദേഹം പറഞ്ഞു. വിജയ്‌യെയോ ടിവികെയെയോ പരാമര്‍ശിക്കാതെയാണ് സ്റ്റാലിന്റെ വാക്കുകള്‍. എടപ്പാടി പളനിസ്വാമിയുടെ വിമര്‍ശനത്തിന് മറുപടി എന്ന നിലയിലാണ് പരാമര്‍ശം.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം