കൽക്കരി ഖനി വിപുലീകരണം, മൂവായിരം ഏക്കര്‍ വനഭൂമി അദാനിക്കായി തീറെഴുതുന്നു; അനുമതി നല്‍കി മോദി സര്‍ക്കാര്‍

അദാനി ഗ്രൂപ്പ് നടത്തുനന കൽക്കരി ഖനി വിപൂലീകരണത്തിന് അനുമതിയുമായി നരേന്ദ്ര മോദി സർക്കാർ. കൽക്കരി ഖനിയുടെ വിപുലീകരണത്തിനായി ഛത്തീസ്ഗഡിലെ മൂവായിരത്തോളം ഏക്കർ വനഭൂമിയാണ് വിട്ടുനൽകാൻ മോദി സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. സർക്കാർ നടത്തിയ പഠനത്തിൽ കൽക്കരി ഖനനം ഖനന പദ്ധതി പ്രകാരമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ ഈ നടപടിയുമായി മുന്നോട്ടു പോകുന്നത്.

പാർസ ഈസ്റ്റിന്റെയും കാന്ത ബസാൻ ഖനിയുടെയും വികസനം അംഗീകൃത ഖനന പദ്ധതിയുമായി ‘ആനുപാതികമല്ല’ എന്ന് സർക്കാർ പഠനത്തിൽ കണ്ടെത്തിയിരുന്നതാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ – വടക്കൻ ഛത്തീസ്ഗഡിലെ ഹസ്ഡിയോ അരണ്ട് കൽക്കരിപ്പാടത്തിൽ നടത്തിയ ജൈവ വൈവിദ്ധ്യ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. രാജസ്ഥാനിലെ സംസ്ഥാന ഇലക്‌ട്രിസിറ്റി കമ്പനിക്ക് കൽക്കരി മന്ത്രാലയം അനുവദിച്ച ഈ ഖനിയുടെ നടത്തിപ്പ് അദാനി ഗ്രൂപ്പാണ്,

തീവ്രമായ ഖനനം പാരിസ്ഥിതിക ആഘാതമുണ്ടാക്കും എന്ന് പഠനം പറയുന്നുണ്ട്. പരിസ്ഥിതിലോലപ്രദേശത്ത് ഖനിയുടെ പ്രവർത്തനം നിയന്ത്രിക്കാത്തതിൽ പ്രദേശത്ത് പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ അതൊന്നും ബാധിക്കുന്നില്ല എന്ന മട്ടിലാണ് കേന്ദ്ര സർക്കാർ പദ്ധതിക്ക് പിന്തുണയുമായി മുന്നോട്ടു പോകുന്നത്. അദാനി ഗ്രൂപ്പും രാജസ്ഥാൻ സർക്കാരും കേന്ദ്രകൽക്കരി മന്ത്രാലയവുമെല്ലാം ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചില്ലെന്ന് പ്രതിഷേധക്കാർ പറയുന്നതായി സ്ക്രോൾ ഇൻ റിപ്പോട്ട് ചെയ്തു.

Latest Stories

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും