കോവിഡ് -19; സേവനത്തിനിടെ മരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ: കെജ്‌രിവാൾ

കൊറോണ വൈറസ് രോഗികളെ സേവിക്കുന്നവർ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരെപ്പോലെയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നതിനിടെ മരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ചുകൊണ്ടാണ് കെജ്‌രിവാൾ ഇങ്ങനെ പറഞ്ഞത്.

“യുദ്ധസമയത്ത്, ഒരു സൈനികൻ തന്റെ ജീവൻ പണയപ്പെടുത്തി രാജ്യത്തെ സംരക്ഷിക്കുന്നു, …. നമ്മുടെ രാഷ്ട്രം മുഴുവൻ അവരോട് കടപ്പെട്ടിരിക്കുന്നു. ഇന്ന്, നിങ്ങൾ (ആരോഗ്യ പ്രവർത്തകർ) ചെയ്യുന്ന ജോലി ഒരു സൈനികന്റെ ജോലിയേക്കാൾ ഒട്ടും താഴെയല്ല. നിങ്ങൾ ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ നിങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നു, ” കെജ്‌രിവാൾ പറഞ്ഞു.

രാജ്യം സംരക്ഷിക്കുന്നതിനിടെ ഏതെങ്കിലും സൈനികൻ മരിച്ചാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് ഡൽഹി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന്, ബഹുമാന സൂചകമായി, ഏതെങ്കിലും ആരോഗ്യ പ്രവർത്തകൻ – ശുചിത്വ പ്രവർത്തകൻ, ഡോക്ടർ അല്ലെങ്കിൽ നഴ്സ് – കോവിഡ്-19 രോഗികൾക്ക് സേവനം നൽകുന്നതിനിടെ നിർഭാഗ്യവശാൽ രക്തസാക്ഷിത്വം വരിക്കുകയാണെങ്കിൽ, അവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകും. അവർ സ്വകാര്യ മേഖലയിലായാലും സർക്കാർ മേഖലയിലായാലും … പ്രശ്നമല്ല, കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

Latest Stories

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്ന് മന്ത്രി

അല്ലു അര്‍ജുന്‍ സൂപ്പര്‍ ഹീറോയാകും! പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; ഹൈദരാബാദില്‍ എത്തി അറ്റ്‌ലി

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഒൻപത് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ഐഎൽഡിഎം സമർപ്പിച്ച എസ്ഒപിക്ക് റവന്യു വകുപ്പിന്റെ അനുമതി

IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് നല്‍കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍ താരം