ബ്രിജ് ഭൂഷണ്‍ സിംഗിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ജെപി നഡ്ഡ; ക്ഷണം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ

ദേശീയ ഗുസ്തി ഫെഡറേഷന്‍ കായിക മന്ത്രാലയം സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ഗുസ്തി താരങ്ങളുടെ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയതോടെയാണ് കായിക മന്ത്രാലയത്തിന്റെ നടപടി.

ബ്രിജ് ഭൂഷണ്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഡിസംബര്‍ 21ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍ ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ അടുത്ത അനുയായിയായ സഞ്ജയ് സിംഗ് ആണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇതോടെയാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു. തനിക്ക് ലഭിച്ച പത്മ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ തിരികെ സമര്‍പ്പിച്ച് ബജ്‌റംഗ് പൂനിയയും പ്രതിഷേധിച്ചിരുന്നു.

വനിത ഗുസ്തി താരം ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയപ്പോഴും പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത് സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനയ് ഫോഗട്ട് എന്നിവരായിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷണ്‍ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കായിക മന്ത്രി ആരോപണങ്ങളില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് ബ്രിജ് ഭൂഷണ്‍ അന്ന് സ്ഥാനമൊഴിഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ