മിശ്രവിവാഹിതരെ ശിക്ഷിക്കാന്‍ ആര്‍ക്കാണവകാശം, കാപ്പ് പഞ്ചായത്ത് നിരോധിച്ചില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രിം കോടതി

മിശ്ര വിവാഹത്തിന്റെ പേരില്‍ സ്ത്രീയെയും പുരുഷനെയും ശിക്ഷിക്കുന്ന ഉത്തരേന്ത്യയിലെ കാപ് പഞ്ചായത്തുകളുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും വിവാഹിതരാകാം,അതില്‍ കാപ് പഞ്ചായത്തെന്നല്ല, ഒരു സംഘടനയ്ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ദുരഭിമാനത്തിന്റെ പേരില്‍ യുവതിയുവാക്കളെ നിഷ്‌കരുണം കൊല്ലുന്ന കുടുംബങ്ങളുടെയും ഇത്തരം പഞ്ചായത്തുകളെയും നിയന്ത്രിക്കാന്‍ അമിക്കസ്‌ക്യൂരി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയോ എന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവിരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കാപ് പഞ്ചായത്തിനെപ്പോലുള്ള സംവിധാനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ സുപ്രീം കോടതി അടിയന്തര നടപടി സ്വീകരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

ഇന്‍ര്‍കാസ്റ്റ് വിവാഹം ചെയ്യുന്ന യുവതിയുവാക്കള്‍ക്കുനേരെ കാപ് പഞ്ചായത്തുകള്‍ ശിക്ഷ നടപ്പാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ശക്തിവാഹിനി എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇപ്പോള്‍ പ്രസ്താവന നടത്തിയത്.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജാതിയുടെയും ഗോത്രത്തിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സമാന്തര സംവിധാനങ്ങളാണ് കാപ് പഞ്ചായത്തുകള്‍. സര്‍ക്കാര്‍ സംവിധാനങ്ങളെക്കാള്‍ കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം സംഘടനകള്‍ക്ക് സ്വാധീനമുണ്ട്. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിനെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്.

Latest Stories

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍