ഇന്ത്യയുടെ ജലബോംബ് എത്രയും വേഗം നിര്‍വീര്യമാക്കണം; അല്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് പാക് സെനറ്റര്‍ പാര്‍ലമെന്റില്‍

സിന്ധു നദീജല കരാര്‍ മരവിച്ചിച്ച ഇന്ത്യയുടെ നീക്കത്തില്‍ എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് പാക് സെനറ്റര്‍. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗം സയീദ് അലി സഫര്‍ ആണ് വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

സിന്ധു നദീജല കരാര്‍ മരവിച്ചിച്ച സംഭവത്തെ ജലബോംബെന്നാണ് പാക് സെനറ്റര്‍ വിശേഷിപ്പിച്ചത്. ഇന്ത്യ പാകിസ്ഥാനിലിട്ട ജലബോംബിനെ എത്രയും പെട്ടെന്ന് നിര്‍വീര്യമാക്കണമെന്ന് സയീദ് അലി സഫര്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് പറഞ്ഞു. പാകിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും സിന്ധുനദിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും സയീദ് അലി സഫര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ നമ്മള്‍ പട്ടിണികിടന്ന് മരിക്കും. സിന്ധു നദിയാണ് നമ്മുടെ ജീവനാഡി. പാകിസ്ഥാനിലുപയോഗിക്കുന്ന ജലത്തിന്റെ നാലില്‍ മൂന്നുഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നത്. പത്തില്‍ ഒമ്പതുപേരും സിന്ധുനദീതടത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

രാജ്യത്തെ 90 ശതമാനം കൃഷിയും ഈ നദിയെ ആശ്രയിച്ചാണുള്ളത്. രാജ്യത്തെ ഭൂരിഭാഗം ജലവൈദ്യുത പദ്ധതികളും ഈ നദിയിലാണ്. അതുകൊണ്ടാണ് ഈ പ്രതിസന്ധി ഒരു ജലബോംബാണെന്ന് പറയുന്നത്. അത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സയീദ് അലി സഫര്‍ പാക് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് സൈന്യത്തിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു സിന്ധു നദീജല കരാര്‍ മരവിച്ചിച്ച ഇന്ത്യയുടെ നീക്കം. അതിര്‍ത്തി കടന്നുള്ള പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതുവരെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ