കേരളത്തില്‍ ഹീര കണ്‍സ്ട്രക്ഷന്‍; തമിഴ്‌നാട്ടില്‍ ആദിത്യറാം; കര്‍ണാടയിലും ആന്ധ്രയിലും അശോക് ഗ്രൂപ്പ്; ദക്ഷിണേന്ത്യയില്‍ 66 സ്ഥലങ്ങളില്‍ ഇ.ഡി, ഐ.ടി റെയിഡ്

സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 66 ഇടത്ത് കേന്ദ്ര ഏജന്‍സികളുടെ റെയിഡ്. കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മറ്റിടങ്ങളില്‍ ഇന്‍കംടാക്‌സ് വകുപ്പുമാണ് റെയിഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കെട്ടിട നിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലുമായി കേരളത്തില്‍ ആറിടത്താണ് പരിശോധന നടക്കുന്നത്.

14 കോടിയുടെ ബാങ്ക് വായ്പ്പയെടുത്ത് പണം തട്ടിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി. തിരുവനന്തപുരത്തായി മൂന്ന് സ്ഥലങ്ങളിലാണ് ഇഡി റെയിഡ് നടത്തിയത്. ആക്കുളത്തുള്ള ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തിനെന്ന പേരില്‍ 14 കോടി രൂപ ഹീര കണ്‍സ്ട്രക്ഷന്‍സ്എസ്ബിഐയില്‍ നിന്നും വായ്പ്പയെടുത്തിരുന്നു. മൂന്ന് വഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുമെന്ന ഉപാധിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റ് സമുച്ചയം ഉള്‍പ്പെടെ ഈട് വെച്ചാണ് വായ്പയെടുത്തത്.

നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ല. ഇതില്‍ 12 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടായെന്ന പരാതിയില്‍ സിബിഐ നേരത്തേ കേസ് എടുത്തിരുന്നു. അതിന്റെ പിന്നാലെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ ഓഫീസ്, നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റ് സമുച്ചയം, ഹീര കണ്‍സ്ട്രക്ഷന്റെ കീഴിലുള്ള കോളേജ് എന്നിവടങ്ങളിലാണ് പരിശോധന നടത്തുന്നത്.

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ബിസനസ് ഗ്രൂപ്പായ ആദിത്യറാം, അംബലാല്‍ റിയല്‍ എസ്റ്റേറ്റ്, അശോക് ഗ്രൂപ്പ് ഓഫ് കമ്പനീസ്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ റേഡിയന്‍സ് റിയല്‍റ്റി എന്നിവയുള്‍പ്പെടെ നാല് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. നികുതിവെട്ടിപ്പ് പരാതികളുടെ അടിസ്ഥാനത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മൊത്തം 60 സ്ഥലങ്ങള്‍

തമിഴ്നാട്ടിലെ കാഞ്ചീപുരം, ശ്രീപെരുമ്പത്തൂര്‍, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കൂടാതെ ഹോട്ടലുകള്‍ നടത്തുന്ന ഏതാനും ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളും റെയ്ഡ് ചെയ്തിട്ടുണ്ട്. ഹോട്ടലുകളുടെ ശൃംഖല നിയന്ത്രിക്കുന്ന ഒരു പ്രത്യേക കമ്പനിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐടി വൃത്തങ്ങള്‍ പറഞ്ഞു. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി