ഹിന്ദുമതം മതമല്ല, വഞ്ചനയാണെന്ന് വിമശിച്ച് സമാജ് വാദി പാർട്ടി നേതാവ്

ഹിന്ദു മതവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശം ഉന്നയിച്ച് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഹിന്ദുയിസം ഒരു വഞ്ചനയാണ്. ഹിന്ദു ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നും 1995 ൽ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഹിന്ദുമതം ഒരു മതമല്ലെന്ന് പ്രധാനമന്ത്രി മോദിയും പറഞ്ഞിട്ടുണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.

‘ഹിന്ദുയിസം’ ഒരു മതമല്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ ജനങ്ങളുടെ വികാരം വ്രണപ്പെടുന്നില്ല, എന്നാൽ ഹിന്ദുമതം ഒരു മതമല്ല, വഞ്ചനയാണെന്ന് സ്വാമി പ്രസാദ് മൗര്യ പറയുമ്പോൾ ജനങ്ങളുടെ വികാരം വ്രണപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്തർ മന്തറിൽ നടന്ന ബഹുജൻ സമാജ് അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മൗര്യ ഹിന്ദു മതത്തെ വഞ്ചനയെന്ന് വിശേഷിപ്പിച്ച് സംസാരിച്ചത്.

ഹിന്ദുത്വം വെറും തട്ടിപ്പാണെന്ന് സ്വാമി പ്രസാദ് മൗര്യ നേരെ പറഞ്ഞിരുന്നു. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നയാളാണ് സ്വാമി പ്രസാദ് മൗര്യ.രാമചരിതമനസിലെ ചില വാക്യങ്ങൾ സാമൂഹിക വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഈ വർഷം ജനുവരിയിൽ പറഞ്ഞിരുന്നു.

Latest Stories

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു