ബെംഗളൂരുവിലെ ഗൂഗിൾ ജീവനക്കാരനിൽ കൊറോണ സ്ഥിരീകരിച്ചു; സഹപ്രവർത്തകർ നിരീക്ഷണത്തിൽ

തങ്ങളുടെ ബെംഗളൂരു ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചതായി ഗൂഗിൾ ഇന്ത്യ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുമ്പ് ഏതാനും മണിക്കൂറുകൾ ജീവനക്കാരൻ ബെംഗളൂരു ഓഫീസിലുണ്ടായിരുന്നുവെന്ന് ഗൂഗിൾ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങളുടെ ബാംഗ്ലൂർ ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ്-19 രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. രോഗലക്ഷണങ്ങൾ വികസിക്കുന്നതിന് മുമ്പ് ഇദ്ദേഹം ഞങ്ങളുടെ ബാംഗ്ലൂർ ഓഫീസിൽ ഏതാനും മണിക്കൂറുകൾ ഉണ്ടായിരുന്നു. അന്നുമുതൽ ജീവനക്കാരൻ നിവാരണോപായം സ്വീകരിച്ചിരുന്നു. ജീവനക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സഹപ്രവർത്തകരോട് സ്വയം പ്രതിരോധിക്കാനും അവരുടെ ആരോഗ്യം നിരീക്ഷിക്കാനും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്,” ഗൂഗിൾ ഇന്ത്യ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 76- കാരന്റെ മരണത്തോടെ കർണാടക ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തു.

വളരെയധികം ജാഗ്രത പാലിക്കേണ്ടതിനാൽ ബാംഗ്ലൂർ ഓഫീസിലെ ജീവനക്കാരോട് നാളെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നു എന്ന് ഗൂഗിൾ ഇന്ത്യ വെള്ളിയാഴ്ച പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഞങ്ങൾ മുൻഗണന നൽകുന്നതിനാൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങൾ പാലിച്ച് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ഞങ്ങൾ സ്വീകരിച്ചു, ഗൂഗിൾ കൂട്ടിച്ചേർത്തു.

Latest Stories

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം