പരിശോധനയ്ക്ക് എത്തിയത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനായി; പണം വാങ്ങി കടന്നുകളയാൻ ശ്രമം, തിരിച്ച് മുട്ടൻ പണികൊടുത്ത് ഹോട്ടലുടമ

ഭക്ഷ്യ സുരക്ഷാ ഓഫീസറായി ആൾമാറാട്ടം നടത്തി പണം തട്ടാനെത്തിയ വിരുതനെ അതിലും മിടുക്കോടെ കുടുക്കി ഹോട്ടലുടമ. തമിഴ്നാട്ടിലെ തിരിച്ചിറപ്പിള്ളിയിലായിരുന്നു സംഭവം.ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ചമഞ്ഞ് റസ്റ്റോറന്റില്‍ പരിശോധന നടത്തുകയും പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തയാളെയാണ് ഹോട്ടലുടമ കുടുക്കിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവെരുമ്പൂര്‍ സ്വദേശിയായ എസ്. തിരുമുരുകന്‍ (44) ആണ് അറസ്റ്റിലായത്.

ശനിയാഴ്ചയായിരുന്നു സംഭവം. ന്നചനല്ലൂര്‍ ജില്ലയിലെ ഒരു റസ്റ്റോറന്റിലെത്തിയ തിരുമുരുകൻ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഓഫീസറാണെന്ന് പരിചയപ്പെടുത്തി. തുടര്‍ന്ന് അവിടെ നിന്ന് ഭക്ഷണവും കഴിച്ചു.പിന്നീട് രേഖകൾ പരിസോധിച്ചശേഷം നിയമ ലംഘനങ്ങളുണ്ടെന്നും ഒരുലക്ഷം രൂപ പിഴയടക്കണമെന്നും ജീവനക്കാരെ അറിയിച്ചു.

എന്നാൽ ജീവനക്കാരുമായി സംസാരിച്ചശേഷം 10,000 രൂപ കൈക്കൂലി നല്‍കിയാല്‍ പിഴ ഒഴിവാക്കാമെന്ന് സമ്മതിക്കുകയായിരുന്നു.സ്റ്റോറന്റ് ഉടമയുമായി സംസാരിച്ച് പണം നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഗൂഗിള്‍ പേ വഴി പണം അയക്കാനായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. വിവരമറിഞ്ഞ റസ്റ്റോറന്റ് ഉടമ ഇയാള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ യഥാര്‍ത്ഥ ഉദ്യോഗസ്ഥന്‍ തന്നെയാണോ എന്ന് സ്വന്തമായി ഒരു അന്വേഷണം നടത്തി.

ഇതോടെ സത്യം പുറത്തായി. വ്യാജനെന്ന് തെളിഞ്ഞതോടെ ഉടമ പൊലീസിൽ പരാതി നൽകി. പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് പൊലീസ് കേസ് അന്വേഷിച്ചത്. തുടർന്ന് അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്ത് തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

ചോദ്യം ചെയ്തപ്പോള്‍ നാമക്കല്‍ സ്വദേശിയാണെന്നും മന്നചനല്ലൂരില്‍ ഒരു ഐഎഎസ് അക്കാദമിയില്‍ ജോലി ചെയ്യുകയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ 2018 വരെ കല്‍പ്പാക്കം അറ്റോമിക് പവര്‍ സ്റ്റേഷനിലെ ജീവനക്കാരനായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Latest Stories

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍