എന്‍.ഡി.എ ഭരണത്തുടര്‍ച്ചയ്ക്ക് സൂചന നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; കേരളത്തില്‍ യു.ഡി.എഫ് 15 വരെ സീറ്റുകള്‍ നേടാം, യു.പിയില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി

എന്‍ ഡി എ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമെന്ന് സൂചനകള്‍ നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലസൂചികകളില്‍ ഭൂരിഭാഗവും എന്‍ ഡി എ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രവചിക്കുന്നു. നാല് ഫലങ്ങളില്‍ ടൈംസ് നൗ ആണ് എന്‍ ഡി എയ്ക്ക് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്.

306 സീറ്റുകള്‍ മുന്നണി നേടുമെന്നാണ് അവരുടെ വിലയിരുത്തില്‍. അതേ സമയം യു പി എ 132 സീറ്റുകളും മറ്റുള്ള കക്ഷികള്‍ 104 സീറ്റുകളും നേടും. റിപ്പബ്ലിക് 287 സീറ്റുകളാണ് എന്‍ ഡി എ യ്ക്ക് നല്‍കുന്നത്. 128 സീറ്റുകള്‍ യുപിഎയ്ക്കും 127 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു. ന്യൂസ് എക്‌സ് 298 സീറ്റുകളാണ് എന്‍ഡിഎ യ്ക്ക് നല്‍കുന്നത്. 118 സീറ്റുകള്‍ യുപി എയ്ക്കും.

മറ്റുള്ളവര്‍ക്ക് 126 സീറ്റുകള്‍ കിട്ടും. സീ വോട്ടറുടെ പ്രവചനം എന്‍ ഡി എ 287 യു പിഎ 128 മറ്റുള്ളവര്‍ 127 എന്നിങ്ങനെയാണ്. ആജ് തക്ക് 220-260 സീറ്റുകളാണ് എന്‍ ഡി എ മുന്നണിയ്ക്ക് കരുതുന്നത്. 80-100 സീറ്റുകള്‍ യു പി എയ്ക്കും 140-160 സീറ്റുകള്‍ മറ്റുള്ളവര്‍ക്കും ആജ് തക്ക് നല്‍കുന്നു. കേരളത്തില്‍ യു ഡി എഫിന് 15 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഭൂരിഭാഗം സര്‍വ്വെകള്‍ പ്രവചിക്കുന്നത്. എല്‍ ഡി എഫിന് അഞ്ച് വരെ സീറ്റുകള്‍ ലഭിക്കാം.

ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് അഞ്ച് സര്‍വകള്‍ പ്രവചിക്കുന്നുണ്ട്. ഇതുവരെ വന്ന സര്‍വെ ഫലങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ബി ജെ പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാന്‍ പ്രയാസമാണ്. അതേസമയം എന്‍ ഡി എ യ്ക്ക് സര്‍ക്കാരുണ്ടാക്കാനാവുമെന്ന വിധത്തിലാണ് ഭൂരിഭാഗം സര്‍വ്വെ ഫലങ്ങളും പറയുന്നത്. അതേ സമയം യുപിയുടെ കാര്യത്തില്‍ എതാണ്ട് എല്ലാ സര്‍വെകളും ബിജെപിയ്ക്ക് വന്‍ തിരിച്ചടി പ്രവചിക്കുന്നു. തെക്കേ ഇന്ത്യയില്‍ കര്‍ണാടകയില്‍ ബിജെപി വന്‍ തിരിച്ചു വരവു നടത്തുമെന്നാണ് പ്രവചനം.

തമിഴ് നാട്ടില്‍ ഡി എം കെ മുന്നണി തൂത്തുവാരുമെന്നും പ്രവചനമുണ്ട്.ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും രാജ്യതലസ്ഥാനം ബിജെപി തൂത്തുവരുമെന്നും സര്‍വെ ഫലമുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി എന്‍ ഡി എ മുന്നണി തിരിച്ചുവരവ് നടത്തുമെന്നാണ് വിലയിരുത്തല്‍.

സിഎന്‍ എല്‍ ന്യൂസ് സര്‍വേ കേരളത്തില്‍ എല്‍ഡിഎഫിന് 11 മുല്‍ 13 സീറ്റ് വരെ പ്രവചിക്കുന്നു

Latest Stories

IPL 2025: കോഹ്‌ലി അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു, മോശമായിപോയി, ആര്‍സിബി താരത്തെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഹൃദയഭേദകം, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്; ഐപിഎല്‍ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി

ആര്‍സിബി ടീമിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടം; അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിദ്ധരാമയ്യ

IPL 2025: ഐപിഎല്‍ ട്രോഫികള്‍ വാരികൂട്ടുന്ന ബ്രദേഴ്‌സ്‌, ഹാര്‍ദിക് 5 കിരീടം നേടിയെങ്കില്‍ ക്രുണാല്‍ നേടിയത്, അനിയനും കൊളളാം ചേട്ടനും കൊളളാം

പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ഘടകമല്ല; പൊതുജങ്ങളുടെ പണമാണ് പിണറായി അക്കൗണ്ടുകളില്‍ കൊണ്ടിടുന്നതെന്ന് കെ സുധാകരന്‍

ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരണം; അഭിഭാഷകനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് ബാര്‍ കൗണ്‍സില്‍

ബെംഗളൂരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണസമിതി, ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അറിയില്ലെന്നും വിശദീകരണം

ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വീണ്ടും പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ; നാവികസേനയ്ക്കായി കല്‍വരി ക്ലാസില്‍ മൂന്ന് അന്തര്‍വാഹിനികള്‍ കൂടി

IPL 2025: ഗില്ലും രോഹിതുമില്ല, ഐപിഎലിലെ എറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍, ആ സൂപ്പര്‍താരത്തിനും ടീമില്‍ സ്ഥാനമില്ല

കര്‍മ ന്യൂസിന്റെ സ്വപ്‌ന പദ്ധതിയില്‍ നിന്ന് സ്വപ്‌ന സുരേഷും പുറത്ത്; പ്രജ്ഞ ന്യൂസിലെ കൂട്ടപ്പിരിച്ചുവിടലില്‍ കെയുഡബ്ല്യുജെ ഇടപെടണമെന്ന് ജീവനക്കാരുടെ കത്ത്