വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു; വീണ്ടും മടങ്ങിയെത്തി മൃതദേഹം ചിതയില്‍ നിന്നു വലിച്ചെറിഞ്ഞു

ഒഡിഷയില്‍ ഒരു നാടിനെ മുഴുവന്‍ ഭയത്തില്‍മുക്കി കാട്ടാനയുടെ അക്രമം. 70 കാരിയെ ചവിട്ട് കൊന്നതും പോരാഞ്ഞ്, അവരുടെ സംസ്‌കാരം നടക്കുമ്പോള്‍ വീണ്ടും മടങ്ങിയെത്തി ആമ ശവശരീരത്തോടും അക്രമം കാട്ടി നാട്ടുകാരെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി.

ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍ വ്യാഴാഴ്ചയാണു ആദ്യം ആനയുടെ അക്രമമുണ്ടായത്. വ്യാഴാഴ്ച രാവിലെ വെള്ളം ശേഖരിക്കുന്നതിനിടെ മായാ മുര്‍മു എന്ന സ്ത്രീയെ ദല്‍മ വന്യജീവി സങ്കേതത്തില്‍നിന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ മായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആന വീണ്ടും മടങ്ങിയെത്തി. ചിതയില്‍നിന്ന് മൃതദേഹം എടുത്തെറിഞ്ഞ കാട്ടാന വീണ്ടും ചവിട്ടി. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് ആന കാട്ടിലേക്കു മടങ്ങി.

മണിക്കൂറുകള്‍ക്കു ശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ദൃക്സാക്ഷി ദേശീയ മാധ്യമത്തോടു പറഞ്ഞു.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു