ലോകത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും ഇന്ത്യ പരിഹാരം നിര്‍ദേശിക്കുന്നു; ഭീകരതയെ അടിച്ചമര്‍ത്തി; ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍; അഭിനന്ദിച്ച് രാഷ്ട്രപതി

മുത്തലാഖ്, കാശ്മീര്‍ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
തീവ്രവാദത്തിനെതിരൊയ ശക്തമായ നടപടിയായ മിന്നലാക്രമണം മുതല്‍ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുക, മുത്തലാഖ് റദ്ദാക്കുക തുടങ്ങിയവയെല്ലാം സര്‍ക്കാറിന്റെ നിശ്ചയ ദാര്‍ഢ്യമാണ് വ്യക്തമാക്കുന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

രാജ്യം വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചു, ലോകം നമ്മെ മറ്റൊരു കോണിലൂടെ നോക്കുകയാണെന്നും നമ്മോടുള്ള അവരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായതായും ലോകത്തിന് പരിഹാരങ്ങള്‍ നല്‍കുന്നരീതിയിലേക്ക് രാജ്യം വളര്‍ന്ന.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം വികസിത ഭാരതനിര്‍മാണ കാലമാണ്. സ്ത്രീകളും യുവാക്കളും രാജ്യത്തെ ഒരുപടി മുന്നില്‍ നിന്ന് നയിക്കണമെന്നും മുര്‍മു പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ നൂറ് ശതമാനം സമര്‍പ്പണം വേണം. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണുള്ളത്. സത്യസന്ധതയെ അങ്ങേയറ്റം വിലമതിക്കുന്നു. രാജ്യം അഴിമതിയില്‍ നിന്ന് മോചിതമായി. സര്‍ക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാനും നമുക്ക് കഴിഞ്ഞെന്ന് രാഷ്ട്രപതി പറഞ്ഞു.

Latest Stories

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ