ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം; നടപടികള്‍ക്ക് നിയമവിരുദ്ധവും ഗൂഢോദ്ദേശ്യവും; അയോഗ്യനാക്കപ്പെട്ട മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍

ക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഈ മാസം ആദ്യം അയോഗ്യനാക്കിയിരുന്നു. തുടര്‍ന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പുണ്ടാകുംവരെ കാത്തിരിക്കാതെ കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നിയമവിരുദ്ധവും ഗൂഢോദ്ദേശ്യത്തോടെയുമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫൈസല്‍ ഉള്‍പ്പെടെ നാല് പേരെയാണ് കവരത്തി ജില്ല സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. എം.പിയുടെ സഹോദരന്‍ മുഹമ്മദ് അമീന്‍, അമ്മാവന്‍ പടിപ്പുര ഹുസൈന്‍ എന്നിവരും ശിക്ഷിക്കപ്പെട്ടവരിലുണ്ട്. 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലി എന്നയാളെ ആ്രകമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലാണ് ശിക്ഷ. കവരത്തി ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍. ജാമ്യാപേക്ഷ കോടതി പരിഗണിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ വിധിക്കുന്ന ജനപ്രതിനിധികള്‍ അയോഗ്യത നേരിടുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ എം.പി സ്ഥാനവും തുലാസിലാണ്. 32 പേരാണ് കേസില്‍ പ്രതികള്‍. ഇതില്‍ ആദ്യഘട്ടത്തിലുള്ള ശിക്ഷയാണ് വിധിച്ചത്. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് ഒരു ഷെഡ് തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പി.എം സെയ്ദിന്റെ മരണത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് അക്രമം അരങ്ങേറിയത്. സെയ്ദിന്റെ മകളുടെ ഭര്‍ത്താവാണ് ആക്രമിക്കപ്പെട്ട മുഹമ്മദ് സാലി. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയെ പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്ട് ചെയ്ത് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.

Latest Stories

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ