കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാനും കെ. അണ്ണാമലൈയ്ക്കും കര്‍ണാടകയുടെ ചുമതല; കേന്ദ്ര ബജറ്റിലെ 5,300 കോടി ആദ്യപ്രകടനപത്രിക; പ്രചരണത്തിന് വേഗംകൂട്ടി ബിജെപി

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കാനുള്ള ചുമതല കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന് കൈമാറി. ബിജെപി ദേശീയ അധ്യക്ഷന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈക്കാണ് സഹചുമതല കൈമാറിയിരിക്കുന്നത്.

കര്‍ണാടകയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിനും ജെഡിഎസില്‍ നിന്നും ഭരണകക്ഷിയായ ബി.ജെ.പി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അതിനാലാണ് തിരഞ്ഞെടുപ്പിന് നാലുമാസങ്ങള്‍ക്ക് മുമ്പ് തന്നെ ചുമതലകള്‍ കൈമാറിയിരിക്കുന്നത്. സംസ്ഥാനത്തെ 224 അംഗ നിയമസഭയിലേക്ക് ഈ വര്‍ഷം മേയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മേയ് 24 വരെയാണ് നിലവിലെ നിയമസഭയുടെ കാലാവധി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയ്ക്ക് ബജറ്റില്‍ കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. 5,300 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. വരള്‍ച്ചാ ദുരിതാശ്വാസ സഹായമായാണ് തുക വകയിരുത്തിയത്.

മധ്യ കര്‍ണാടകയിലെ വരള്‍ച്ചാ ദുരിതാശ്വാസത്തിനുള്ള അപ്പര്‍ ഭദ്ര ജലസേചന പദ്ധതിക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ചിത്ര ദുര്‍ഗ, തുംകുര്‍, ദേവാംഗിരി ജില്ലകള്‍ക്ക് ഭദ്ര നദിയില്‍ നിന്നും ജലസേചനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുംഗ മുതല്‍ ഭദ്രവരെയുള്ള ആദ്യഘട്ടത്തില്‍ ജലനിരപ്പ് 17.40 ടി.എം.സിയായും ഭദ്രമുതല്‍ അജ്ജംപുര വരെയുള്ള രണ്ടാംഘട്ടത്തില്‍ 29.90 അടിയായും ഉയര്‍ത്താനാണ് പദ്ധതിയുടെ ലക്ഷ്യം.

മൈക്രോ ഇറിഗേഷന്‍ വഴി 2.25 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചനം ഉറപ്പാക്കും. 21,473 കോടി രൂപയുടെ ഭരണാനുമതി കര്‍ണാടക സര്‍ക്കാര്‍ പദ്ധതിക്ക് നല്‍കിയിട്ടുണ്ട്. ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മ്മല സീതാരാമനും നന്ദിയറിയിച്ച് സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി