പലസ്തീനികൾക്ക് എതിരായ ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ സി.പി.എം 

പലസ്തീനികൾക്കെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച്‌ സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ . ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പലസ്തീൻ പൗരന്മാരാണ് മരിച്ചത്.

കിഴക്കൻ ജറുസലേമിന്റെ സമ്പൂർണ അധിനിവേശത്തിലേക്ക് ഇസ്രായേൽ നീങ്ങുകയാണ്. ശൈഖ് ജറ പ്രദേശത്തെ നിവാസികളെ കുടിയൊഴിപ്പിക്കലിന് നിർബന്ധിതരാക്കി യഹൂദ കുടിയേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഇസ്രയേലിനെതിരെ പ്രതിഷേധിച്ച പലസ്തീനികളെ ആക്രമിക്കുകയാണ്. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ദേവാലയമായ അൽ-അക്സാ പള്ളി വളപ്പിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. റമദാൻ മാസത്തിൽ പള്ളിയിൽ പ്രാർത്ഥിച്ച നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു.

ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസ്സാര രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡ് പകർച്ചവ്യാധിയിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിൽ സർക്കാർ നേരിട്ട പരാജയത്തെ മറച്ചുവെയ്ക്കുന്നതിനുമാണ് ഈ ആക്രമണങ്ങൾ ആരംഭിച്ചത്. ഇസ്രായേലിൽ താമസിക്കുന്ന പലസ്തീനികൾക്ക് വാക്സിനേഷൻ നൽകുന്നതിൽ കാണിക്കുന്നു വിവേചനം ഇസ്രായേൽ പിന്തുടരുന്ന വർണവിവേചന നയങ്ങളെ പ്രതിഫലിപ്പിക്കുന്നു.

ഇസ്രായേലിന്റെ ഈ പ്രവർത്തനങ്ങൾ മനുഷ്യാവകാശ ലംഘനവും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെ ലംഘനവുമാണ്. സി.പി.എം ഈ നടപടികളെ അപലപിക്കുകയും പലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ