കള്ളക്കുറിച്ചി സംഘര്‍ഷം; 250 പേര്‍ അറസ്റ്റില്‍, നിരോധനാജ്ഞ തുടരുന്നു

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 250 പേര്‍ അറസ്റ്റില്‍. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ രണ്ട് പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അണ്ണാ ഡിഎംകെ പ്രവര്‍ത്തകരായ ദീപക്, സൂര്യ എന്നിവരാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ കലാപത്തിന് ആഹ്വാനം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും, നാട്ടുകാരും, സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സ്‌കൂള്‍ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ച് പ്രതിഷേധം അക്രാമസക്തമാകുകയും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. 500ഓളം പൊലീസുകാരാണ് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ എത്തിയത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് തമിഴ്‌നാട് ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്‌കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സ്‌കൂള്‍ പ്രിന്‍സിപ്പളും രണ്ട് അധ്യാപകരുമാണ് അറസ്റ്റിലായത്. ആത്മഹത്യാ കുറിപ്പില്‍ പേര് നല്‍കിയിട്ടുള്ള അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി