അരുണാചലില്‍ ചൈനയുടെ റോഡ് നിര്‍മാണ ഉപകരണങ്ങള്‍ ഇന്ത്യ പിടിച്ചെടുത്തു

അനധികൃത റോഡ് നിര്‍മാണത്തിലൂടെ ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയുടെ റോഡ് നിര്‍മ്മാണ ഉപകരണങ്ങള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തു. ഇന്ത്യന്‍ അതിര്‍ത്തി അനുമതിയില്ലാതെ കടന്ന് അരുണാചലില്‍ നേരിട്ടെത്തിയാണ് ചൈനീസ് സംഘം റോഡ് നിര്‍മ്മിക്കാന്‍ ശ്രമം നടത്തിയത്. ഇന്ത്യന്‍ സൈന്യം ഇവരില്‍ നിന്ന് റോഡ് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തു.സിക്കിം-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോഖ്‌ലാം പീഠഭൂമി തര്‍ക്കത്തിന് പിന്നാലെയാണ് പുതിയ പ്രകോപനം.

കഴിഞ്ഞ ഡിസംബര്‍ 26 നാണ് ചൈനീസ് സൈന്യത്തിന്റെ അകമ്പടിയില്ലാതെ സംഘം അരുണാചല്‍ അതിര്‍ത്തി കടന്നതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രക്കിലായിരുന്നു ഇവര്‍ നിര്‍മാണ സാമഗ്രഹികളിമായെത്തിയത്. എന്നാല്‍ ഇവര്‍ കപാംഗ് ലാ പ്രവിശ്യയിലെ സിയാംഗ് നദി മുറിച്ചുകടന്നില്ലെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.സംഭവം കണ്ട സമീപവാസികള്‍ ഇന്ത്യന്‍ സൈന്യത്തിനെ വിവരം അറിയിക്കുകയായിരുന്നു.

ഇരുവിഭാഗവും ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണ സാമഗ്രികള്‍ തിരിച്ചുകൊടുക്കുന്ന കാര്യത്തില്‍ ഇന്ത്യ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 12 അടി വീതിയുളള ഒരു കീലോമീറ്റര്‍ നീളമുളള റോഡാണ് ചൈനീസ് സംഘം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ദോഖ്‌ലാം തര്‍ക്കത്തിന് പിന്നാലെ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമത്തെ ഏറെ ആശങ്കയോടെയാണ് ഇന്ത്യ വിലയിരുത്തുന്നത്.

Latest Stories

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍