ഡൽഹിയിൽ പ്രവേശിക്കുന്നതിന് ചന്ദ്രശേഖർ ആസാദിന് ഉണ്ടായിരുന്ന വിലക്ക് പിൻവലിച്ചു

ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകി ഡൽഹി കോടതി. നേരത്തെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ചന്ദ്രശേഖർ ആസാദിനെ നാലാഴ്ചത്തേക്ക് ഡൽഹിയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കഴിഞ്ഞയാഴ്ച ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ച ഡൽഹിയിലെ തീസ് ഹസാരി കോടതി ഇന്ന് ഉത്തരവ് പരിഷ്കരിച്ചു. ഡൽഹിയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും തന്റെ നീക്കങ്ങളുടെ പൂർണ സമയക്രമം ഡിസിപി (ക്രൈം) ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി നഗരത്തിലേക്ക് വീണ്ടും പ്രവേശിക്കാമെന്ന് കോടതി പറഞ്ഞു.

ഡൽഹി ജമാ മസ്ജിദിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ഒരു ദിവസം കഴിഞ്ഞ് ഡിസംബർ 21- നാണ് ഭീം ആർമി മേധാവിയെ അറസ്റ്റ് ചെയ്തത്. കലാപം സൃഷ്ടിക്കാനുള്ള ശ്രമം അക്രമത്തിന് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങളിൽ തി രഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള ചില മൗലികാവകാശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഭീം ആർമി മേധാവിയുടെ അഭിഭാഷകർ തങ്ങളുടെ കക്ഷിയുടെ ജാമ്യ വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം എന്ന് വിശേഷിപ്പിച്ച കോടതി ഉത്തരവിൽ ചന്ദ്രശേഖർ ആസാദിന് ഡൽഹി തിരെഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കുമെന്നും പറഞ്ഞു.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്