ഹിന്ദു ദേവതയെ ദേവദാസിയെന്നു വിളിച്ചു; കവി വൈരമുത്തുവിനെതിരെ പോലീസ് കേസ്; പ്രതിഷേധം ആളിക്കത്തിച്ച് ഹിന്ദുമുന്നണി പ്രവര്‍ത്തര്‍

ഹിന്ദു ദേവതയായ ആണ്ടാളിനെ ദേവദാസിയായി ചിത്രീകരിച്ചെന്നാരോപിപ്പ് തമിഴ് കവി വൈരമുത്തുവിനെതിരെ പ്രതിഷേധം. സംഭവത്തില്‍ തമിഴ്‌നാട്ടിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തര്‍ പരാതി നല്‍കി. വ്യാപക പരാതിയെ തുടര്‍ന്ന് ചെന്നൈ, വിരുതുനഗര്‍ തുടങ്ങിയ ജില്ലകളില്‍ കവിക്കെതിരെ കേസെടുത്തു. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍, ആരാധനാവസ്തുക്കളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

ദിനമണി പത്രം ജനുവരി ഏഴിന് രാജപാളയത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ ആണ്ടാള്‍ ദേവതയെ ദേവദാസിയെന്ന് വൈരമുത്തു വ ിശേഷിപ്പിച്ചിരുന്നു. ശ്രീരംഗം ക്ഷേത്രത്തില്‍ ദേവദാസിയായി ആണ്ടാള്‍ ജീവിച്ചു മരിച്ചെന്ന ഒരു പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ചതാണ് വിവാദമായത്. വെരമുത്തുവിനെ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുമുന്നണി പ്രവര്‍ത്തക ശ്രീവില്ലിപുത്തൂരില്‍ രണ്ടു ദിവസം മുമ്പ് പ്രകടനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ കത്തിച്ചും പ്രതിഷേധിക്കുന്നുണ്ട്.

ബി.ജെ.പിയും മറ്റ് ഹിന്ദുമത സംഘടനകളും പ്രതിഷേധിക്കുകയും കവി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന്, വൈരമുത്തു ക്ഷമാപണം നടത്തി. കവിക്ക് പിന്തുണയുമായി പ്രമുഖ സിനിമ സംവിധായകന്‍ ഭാരതിരാജ രംഗത്തെത്തി. ഡി.എം.കെ വര്‍ക്കിങ്പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, ടി.ടി.വി. ദിനകരന്‍ എം.എല്‍.എ എന്നിവര്‍ രംഗത്ത് എത്തിയിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്