നയതന്ത്ര ബന്ധം മോശമാകുന്നു;സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തി കാനഡയും ഇന്ത്യയും

സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് ഇന്ത്യയും കാനഡയും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമാകുന്നതിനെ തുടർന്നായിരുന്നു നടപടി. തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

”കാനഡയില്‍ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതില്‍ ഇന്ത്യ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. കാനഡയിലെ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്, അതിനാല്‍ തല്‍ക്കാലം ഈ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഞങ്ങള്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”ഈ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന നിമിഷം, ചര്‍ച്ചകള്‍ പുനരാരംഭിക്കും. അതിനാല്‍, ഇത് ഒരു താല്‍ക്കാലിക വിരാമം മാത്രമാണ്, ”ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ മാസം 9 , 10 തീയതികളിൽ ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയും, പ്രതിനിധികളും പങ്കെടുത്തിരുന്നു. ഉച്ചകോടി കഴിഞ്ഞും രണ്ടു ദിവസം ഇന്ത്യയിൽ തങ്ങിയാണ് അവർ മടങ്ങിയത്. എന്നാൽ ഉച്ചകോടിക്ക് മുൻപ് തന്നെ ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി കാനഡ സെപ്റ്റംബര്‍ 2ന് പ്രഖ്യാപിച്ചിരുന്നു.

വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും ഇന്ത്യന്‍ സമൂഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബര്‍ 10 ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ആശങ്ക അറിയിച്ചിരുന്നു.എന്നാൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായില്ല.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം