അസമിൽ പ്രളയം ശക്തം; മരണം 137 ആയി ഉയർന്നു

അസമിൽ പ്രളയം ശക്തമായതോടെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 134 ആയി. കഴിഞ്ഞ ദിവസം രണ്ടുകുട്ടികളടക്കം എട്ടുപേർ മരിച്ചതോടെയാണ് മരണസംഖ്യ 134 ആയി ഉയർന്നതെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരിൽ എട്ടുപേർ കഞ്ചാർ ജില്ലക്കാരും മറ്റുള്ളവർ കാംരുപ് മെട്രോ, മൊറിഗോൺ, നാഗോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.

22 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദുരിതബാധിതരായി തുടരുന്നുവെന്നാണ് അസമിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. നിലവിൽ ബാർപേട്ട ജില്ലയിൽ മാത്രം 6,14,950 ദുരന്തബാധിതരാണുള്ളത്. 18 ജില്ലകളിലെ 538 ദുരിതാശ്വാസ കാമ്പുകളിലായി 1,91,194 ആളുകൾ അഭയം തേടിയിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്

നദികളിൽ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും കൊപിലി, ബരാക്, കുഷിയാര എന്നീ നദികൾ ഇപ്പോഴും അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്. സിൽചാർ നഗരം തുടർച്ചയായ ഏഴാം ദിവസവും വെള്ളത്തിനടിയിലാണ്.

ദുരന്ത ബാധിത പ്രദേശങ്ങളിൽ ഭക്ഷണപാക്കറ്റുകൾ, കുടിവെള്ള കുപ്പികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യൻ വ്യോമസേന എയർ ഡ്രോപ് ചെയ്യുന്നുണ്ട്. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, അസം പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Latest Stories

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം