ഒടുവില്‍ അരവിന്ദ് കെജ്‌രിവാൾ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ കോടതി അനുവാദം

ഒടുവില്‍ കെജ്‌രിവാൾ പുറത്തേക്ക്. മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതനിന് പിന്നാലെ ഡല്‍ഹി റോസ് അവന്യു കോടതി അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയായിരുന്നു. മാര്‍ച്ച് 21ന് ആണ് ഡല്‍ഹി മുഖ്യമന്ത്രി അറസ്റ്റിലായത്. 51ാം ദിവസമാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

മേയ് 25ന് ആണ് ഡല്‍ഹിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ 7 ലോക്സഭാ സീറ്റുകളുള്ള ഡല്‍ഹിയില്‍ 7ലും ബിജെപി തന്നെയാണ് ജയിച്ചത്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തഞ്ചത്തില്‍ സഖ്യതീരുമാനം ഉണ്ടാക്കിയതിന് പിന്നാലെയായിരുന്നു മദ്യ നയ അഴിമതി കേസില്‍ കെജ്രിവാള്‍ അറസ്റ്റിലായത്.

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രധാനമുഖമെന്ന നിലയില്‍ കെജ്രിവാള്‍ പ്രചാരണത്തിനിറങ്ങുന്നത് തടയുന്ന ബിജെപി നിര്‍ബന്ധ ബുദ്ധി ഇഡിയുടെ നിലപാടുകളിലടക്കം വ്യക്തമായിരുന്നു. ഒരു കാരണവശാലം കെജ്രിവാളിന് ജാമ്യം അനുവദിക്കരുതെന്നാണ് കേന്ദ്രവും ഇഡിയും കോടതിയിക്ക് മുന്നില്‍ പറയുന്നത്.

എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കരുതെന്ന ഉപാധിയോടെ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്ന സാധ്യത സുപ്രീം കോടതി സൂചിപ്പിച്ചതോടെ കടുത്ത തടസ്സവാദം കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഉന്നയിച്ചു.

നിലവില്‍ ജൂണ്‍ 1വരെയാണ് അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം. ജൂണ്‍ 2ന് കെജ്രിവാള്‍ തിരികെ ജയിലിലെത്തണം. ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രചരണത്തിനിറങ്ങാനും കെജ്രിവാളിന് കോടതി അനുവാദം നല്‍കി. കെജ്രിവാള്‍ ഇടക്കാല ജാമ്യം നേടിയത് ആംആദ്മി പാര്‍ട്ടിയ്ക്ക് വലിയ നേട്ടമാണ് തിരഞ്ഞെടുപ്പിലുണ്ടാക്കുക.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും