പഞ്ചാബ് സുവർണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ

അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ  സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷം തകർക്കുക എന്ന  ലക്ഷ്യമാണ് പ്രതികൾക്ക് എന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 12.30  നാണ് വീണ്ടും സ്ഫോടനം ഉണ്ടായത്. തുടർച്ചയായി നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണ് ഇത് .

മെയ് ആറിനും എട്ടിനും  ക്ഷേത്ര പരിസരത്ത് സ്ഫോടനം നടന്നിരുന്നു. കേസിൽ അഞ്ച്  പ്രതികൾ അറസ്റ്റിലായതായി പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു. പിടിയിലായവരിൽ ആർക്കും തീവ്രവാദസംഘടനകളുമായി ബന്ധമില്ല.സ്ഫോടന ശേഷി കുറഞ്ഞ ബോംബാണ് അക്രമികൾ ഉപയോഗിച്ചത്.സുവർണ ക്ഷേത്രത്തിലേക്കുള്ള ഹെറിറ്റേജ് സ്ട്രീറ്റിൽ ശനിയാഴ്ച രാത്രിയാണ് ആദ്യ സ്ഫോടനം നടന്നത്.

ഗുരുരാംദാസ് സെറായിയിൽ താമസിച്ചിരുന്ന ദമ്പതികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.സ്ഫോടനത്തിൽ ചില വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റിരുന്നു. രണ്ടാമത്തെ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.തുടർച്ചയായി സ്ഫോടനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിലേക്ക് വരുന്ന ആളുകളെ കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് വിധേയരാക്കിയേക്കും.

അവശ്യ സാധനങ്ങൾ ഒഴികെയുള്ളവയൊന്നും തന്നെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കില്ല.തുടർച്ചയായി സ്ഫോടനങ്ങൾ സംഭവിക്കുന്നത് സർക്കാരിന്റെ അനാസ്ഥയാണെന്ന് എസ്ജ്പിസി പ്രസിഡന്റെ്  ഹർജീന്ദർ സിംഗ് ധാമി ആരോപിച്ചു.നിലവിൽ  സന്ദർശകരെ കർശന സുരക്ഷയിലാണ്  പ്രവേശിപ്പിക്കുന്നത്.


Latest Stories

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ