'ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്'; സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ച് പണം നേടാം; ലൈംഗിക ദാരിദ്ര്യവും തൊഴിലില്ലായ്മയും ലക്ഷ്യമാക്കിയൊരു തട്ടിപ്പ്

രാജ്യത്തുടനീളം തൊഴിലില്ലാത്ത അനവധി യുവാക്കളുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു പുതിയ തൊഴില്‍ മേഖല പരിചയപ്പെടുത്തി പണം തട്ടുകയായിരുന്നു ബീഹാറിലെ ഒരു സംഘം. പങ്കാളിയില്‍ നിന്ന് ഗര്‍ഭ ധാരണം സാധ്യമാകാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ യുവാക്കളെ ആവശ്യമുണ്ടെന്ന് ആയിരുന്നു ഇവരുടെ പരസ്യം.

സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് എന്നായിരുന്നു സംഘത്തിന്റെ പേര്. സ്ത്രീകളെ ഗര്‍ഭം ധരിക്കാന്‍ സഹായിച്ച് പണം സമ്പാദിക്കാം എന്നതായിരുന്നു വാഗ്ദാനം. സംഘത്തിലെ എട്ട് പേര്‍ പിടിയിലായതോടെയാണ് ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.

താത്പര്യം അറിയിച്ചെത്തുന്ന യുവാക്കളില്‍ നിന്ന് സംഘം രജിസ്‌ട്രേഷന്‍ ഫീസായി 799രൂപ ഈടാക്കിയിരുന്നു. ഇതിന് പുറമേ സുരക്ഷാ ചാര്‍ജുകളെന്ന നിലയില്‍ 5,000രൂപ മുതല്‍ 20,000രൂപ വരെയും കൈക്കലാക്കിയിരുന്നു. ബിഹാര്‍ പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ മുന്ന എന്ന പ്രതി അറസ്റ്റിലാകുന്നത്.

തുടര്‍ന്ന് അന്വേഷണ സംഘം മുന്നയെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സംഘത്തിലെ എട്ട് പേര്‍ കൂടി പിടിയിലായി. എന്നാല്‍ സംഘത്തിലെ കൂടുതല്‍ ആളുകള്‍ രക്ഷപ്പെട്ടതായി ബിഹാര്‍ പൊലീസ് പറയുന്നു. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് ഉന്നത പൊലീസ് സംഘം വ്യക്തമാക്കി.

പിടിയിലായ പ്രതികളില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളും പ്രിന്ററുകളും പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി