മോദി വന്നു ടീമും തോറ്റു, പ്രധാനമന്ത്രി ഏറ്റവും വലിയ ശകുനം; ടീമിന്റെ പരാജയത്തിന് പിന്നാലെ നരേന്ദ്ര മോദിയെ ട്രോളി രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പനോട്ടി (ചീത്ത ശകുനം) എന്ന് വിശേഷിപ്പിച്ചു,. അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ 2023 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അദ്ദേഹം സ്റ്റേഡിയത്തിൽ എത്തിയതുകൊണ്ടാണ് ഇന്ത്യ പരാജയപെട്ടതെന്ന് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

രാജസ്ഥാനിലെ ജലോറിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു, “അച്ചേ ഭലേ ഹമാരേ ലഡ്‌കെ വഹ പേ ലോകകപ്പ് ജീത് ജാതേ, പർ പനൂതി ഹർവാ ദിയ (നമ്മുടെ കുട്ടികൾ ലോകകപ്പിൽ നന്നായി കളിക്കുക ആയിരുന്നു. പക്ഷെ അദ്ദേഹം ദുശകുമായി എത്തിയതോടെ അവർ പരാജയപെട്ടു)

ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. ഓസ്‌ട്രേലിയക്ക് എതിരായ ഇന്ത്യയുടെ 6 വിക്കറ്റ് പരാജയത്തിന് ശേഷമാണ് പ്രധാനമന്ത്രി എത്തിയതും ഇന്ത്യൻ താരങ്ങൾക്ക് ആശ്വാസം പകർന്നത്,. നരേന്ദ്ര മോദി തങ്ങളെ കണ്ടതിനെക്കുറിച്ചും ഒപ്പം ചേർത്ത് നിർത്തിയതിനെക്കുറിച്ചും ജഡേജയും ഷമിയും തങ്ങളുടെ അഭിപ്രായങ്ങൾ കുറിച്ചു.

നരേന്ദ്ര മോദി തന്നെ ചേർത്ത് നിർത്തിയതിനെക്കുറിച്ച് ഷമി പറഞ്ഞത് ഇങ്ങനെ”നിർഭാഗ്യവശാൽ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ പ്രചോദിപ്പിച്ച പ്രധാനമന്ത്രി മോദിയോടും കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ തിരിച്ചുവരും.” ഷമി കുറിച്ചു. ഈ ലോകപ്പിൽ ഫൈനലിൽ ഒരു വിക്കറ്റ് നേടിയതോടെ ആദം സാംബയെ മറികടന്ന് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറി. 24 വിക്കറ്റുകളാണ്‌ വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച് താരം നേടിയത്.

അതേസമയം മോദിക്ക് ഒപ്പം ഉള്ള ചിത്രം പങ്കുവെച്ച ജഡേജ കുറിച്ചത് ഇങ്ങനെ- ”ടീമിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ടൂർണമെന്റ് ആയിരുന്നു. എന്നാൽ അവസാനം ഫലം ഞങ്ങൾക്ക് അനുകൂലമായി. ഇതിനിടെ ഡ്രസിംഗ് റൂമിൽ മോദിയെത്തിയത് മാനസികമായി കരുത്തേകി.” രവീന്ദ്ര ജഡേജ എക്‌സിൽ കുറിച്ചു.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്