മുര്‍മുവിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു, എന്നാലും വോട്ട് തരില്ല; നിലപാട് വ്യക്തമാക്കി എ.എ.പി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.

എഎപി പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കും. മുര്‍മുവിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ വോട്ട് യശ്വന്ത് സിന്‍ഹക്ക് ചെയ്യും. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിക്ക് ശേഷം എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.

ഡല്‍ഹിയിലും പഞ്ചാബിലും രണ്ട് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുള്ള ഏക ബിജെപി, കോണ്‍ഗ്രസ് ഇതര സംഘടനയാണ് എഎപി. എഎപിയെ കൂടാതെ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അനായാസ ജയം ഉറപ്പിച്ചിരിക്കുകയാണ് ദ്രൗപദി മുര്‍മു. ബി.ജെ.ഡി, വൈ.എസ്.ആര്‍-സി.പി, ബി.എസ്.പി, എ.ഐ.എ.ഡി.എം.കെ, ടി.ഡി.പി, ജെ.ഡി-എസ്, ശിരോമണി അകാലിദള്‍, ശിവസേന, ജെ.എം.എം തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണകൂടി ഉറപ്പിച്ചതോടെ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന്റെ വോട്ട് വിഹിതം മൂന്നില്‍ രണ്ട് ആകാന്‍ സാധ്യതയേറെയാണ്.

ആകെയുള്ള 10,86,431 വോട്ടുകളില്‍ ദ്രൗപദി ഇപ്പോള്‍ ഉറപ്പാക്കിയത് 6.67 ലക്ഷം വോട്ടുകളാണ്. ഇതില്‍, ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും എം.പിമാരുടെ വോട്ടുമാത്രം 3.08 ലക്ഷം വരും.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്