ലഡാക്കില്‍ സൈനിക ട്രക്ക് നദിയിലേക്ക് മറിഞ്ഞു; ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു; അന്വേഷണം ആരംഭിച്ചു

ലഡാക്കില്‍ സൈനിക ട്രക്ക് നദിയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. കാറുവില്‍നിന്നു ലേയ്ക്കു സമീപമുള്ള ക്യാറിയിലേക്കു പുറപ്പെട്ട 34 സൈനികര്‍ കയറിയ രണ്ടു ട്രക്കുകളില്‍ ഒന്നാണ് ഇന്നലെ വൈകുന്നേരം 4.45ന് അപകടത്തില്‍പെട്ടത്. അപകടത്തില്‍പെട്ട വാഹനത്തില്‍ 10 സൈനികര്‍ സഞ്ചരിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

വാഹനവ്യൂഹത്തില്‍ അഞ്ച് വാഹനങ്ങളുണ്ടായിരുന്നതായും അധികൃതര്‍ പറഞ്ഞു. ക്യാറി നഗരത്തില്‍നിന്ന് ഏഴ കിലോമീറ്റര്‍ അകലെയുള്ള ചെങ്കുത്തായ വഴിയിലൂടെ പോകുമ്പോള്‍ വാഹനം തെന്നിമറിയുകയായിരുന്നു. എട്ടു സൈനികര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തിയശേഷവും. പരുക്കേറ്റയാളുടെ നില അതീവഗുരുതരമാണ്. ആരുടെയും പേരോ മറ്റു വിവരങ്ങളോ സൈന്യം വെളിപ്പെടുത്തിയിട്ടില്ല.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി, മഴ മുന്നറിയിപ്പിൽ മാറ്റം

ടീമിന്റെ തകർച്ച കണ്ട് നിരാശനായി, ഇനി എന്താവും അവസ്ഥയെന്ന് ചിന്തിച്ചു, എന്നാൽ ഞാൻ അവരെ വിശ്വസിച്ചു, വെളിപ്പെടുത്തി രോഹിത് ശർമ്മ

ചെറുപ്പമായി തോന്നിപ്പിക്കാനുള്ള ഡീ-ഏജിംഗിനുള്ള പണമൊന്നും കയ്യിലില്ല, ഭാരം കുറയ്ക്കാൻ നിരവധി ഡയറ്റീഷ്യൻമാരെ സമീപിച്ചു, ഒടുവിൽ ആ രീതി ഫലിച്ചു : മാധവൻ

IND VS ENG: നിങ്ങൾ കാണിക്കുന്നത് മണ്ടത്തരം, ആ താരം കളിച്ചില്ലെങ്കിൽ അടുത്ത കളിയും തോൽക്കും: രവി ശാസ്ത്രി

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു; തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

IND VS ENG: അവനെ കൊണ്ട് ഒരു ഉപകാരവുമില്ല; ആ ചെക്കനെ പുറത്താക്കി മറ്റൊരു സ്പിന്നറിനെ കൊണ്ട് വരണം: സഞ്ജയ് മഞ്ജരേക്കർ

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; സ്റ്റാർ ബാറ്ററിന് പരിക്ക്; ക്യാമ്പിൽ ആശങ്ക

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, സംസ്ഥാനത്ത് മഴ ശക്തമാകും; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ' മൂന്ന് ദിവസത്തെ അതിഥിവേഷത്തിനായി ജോജുവിന്‌ കൊടുത്തത് 5.9 ലക്ഷം; മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലിയെ പിടികൂടി തമിഴ്‌നാട് വനംവകുപ്പ്