'തിരഞ്ഞെടുപ്പിനിടെ വധശ്രമമുണ്ടായത് എട്ട് തവണ,സുരക്ഷ പിൻവലിച്ചതോടെ സർക്കാർ ചെയ്തതും അതു തന്നെ';സിദ്ധു മൂസെവാലയുടെ പിതാവ്

പഞ്ചാബ് തിരഞ്ഞെടുപ്പിനിടെ എട്ടുതവണ സിദ്ധു മൂസേവാലയ്ക്ക് നേരെ വധശ്രമമുണ്ടായെന്ന ആരോപണവുമായി പിതാവ് ബൽക്കൗർ സിംഗ് രംഗത്ത്. സിദ്ധുവിനെ കൊലപ്പെടുത്താൻ 60 ൽ അധികം അളുകളുണ്ടായിരിന്നെന്ന് പറഞ്ഞ ബൽക്കൗർ ഭഗവന്ത് മാൻ സർക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു.
‘അവനെ കൊല്ലാൻ 60-80 പേർ പിന്നാലെയുണ്ടായിരുന്നു.

തിരഞ്ഞെടുപ്പുകാലത്ത് എട്ടുതവണയെങ്കിലും അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. സുരക്ഷ പിൻവലിച്ചതോടെ സർക്കാരും അതു തന്നെയാണ് ചെയ്തതെന്ന്.’അദ്ദേഹം പറഞ്ഞു. ഗുണ്ടാസംഘങ്ങൾ പഞ്ചാബിൽ സമാന്തര സർക്കാർ നടത്തുകയാണെന്നും യുവാക്കൾ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഒരു ഗ്രൂപ്പുമായോ ഗുണ്ടാസംഘവുമായോ തന്റെ മകന് യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും ഗുണ്ടാസംഘങ്ങളുടെ മത്സരത്തിന് അവൻ ഇരയായി. നാളെ ആരെങ്കിലും സിദ്ദുവിന് വേണ്ടി പ്രതികാരം ചെയ്യുമെന്നും അത് ഞങ്ങളുടെ സമാധാനം കൂടി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പലരും സിദ്ധുവിന്‍റെ കരിയർ നശിപ്പിക്കാൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇനി ഞങ്ങൾ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല, ജനങ്ങളുടെ ഇടയിൽ തുടരുമെന്നും സിദ്ധു മൂസേവാലയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്