കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 78 ശതമാനം മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്ടപ്പെട്ടു: സി.എം.ഐ.ഇ

മാധ്യമ – പ്രസിദ്ധീകരണ വ്യവസായത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വലിയ തോതിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി പഠനം. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സി.എം.ഐ.ഇ) അനുസരിച്ച്, തൊഴിൽ നഷ്ടം ഏകദേശം 78% ആണ്.

2016 സെപ്റ്റംബറിൽ, മാധ്യമ -പ്രസിദ്ധീകരണ വ്യവസായത്തിൽ രാജ്യത്ത് 10.3 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്തിരുന്നു. ഈ വർഷം ഓഗസ്റ്റിലെ കണക്ക് പ്രകാരം ഇപ്പോഴത് വെറും 2.3 ലക്ഷമാണ്.

“അതായത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 78% മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്ടപ്പെട്ടു അല്ലെങ്കിൽ ഈ മേഖല അവർ ഉപേക്ഷിച്ചു.” മുതിർന്ന മാധ്യമ പ്രവർത്തകൻ ഔനിന്ദ്യോ ചക്രവർത്തി ട്വീറ്റ് ചെയ്തു.

2018 -ൽ മാധ്യമ -പ്രസിദ്ധീകരണ മേഖലയിലെ തൊഴിലവസരങ്ങളിൽ വലിയ ഇടിവ് ആരംഭിച്ചു, കോവിഡ് പകർച്ചവ്യാധി തൊഴിൽ അവസരങ്ങൾ കുറയുന്നതിന്റെ ആക്കം കൂട്ടി. സിഎംഐഇ പഠനം ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ