'ചിക്കനും മട്ടനും പകരം കുട്ടികള്‍ക്ക് ഡ്രൈഫ്രൂട്ട്സ് നല്‍കുമോ'; ലക്ഷദ്വീപ് സര്‍ക്കാരിനോട് സുപ്രീംകോടതി

ഉച്ച ഭക്ഷണത്തിനൊപ്പം സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന മാംസം ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ലക്ഷദ്വീപ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

കേരള ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇതാവശ്യപ്പെട്ടത്. ചിക്കന്‍ ഉള്‍പ്പെടെ മാംസാഹാരം ഉച്ചഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് നിങ്ങള്‍ ഇത് നിഷേധിക്കുന്നത്’ എന്ന് ബെഞ്ച് ചോദിച്ചു. ‘ഇതിലും മെച്ചപ്പെട്ടത് വിതരണം ചെയ്യും’ എന്നായിരുന്നു അഡിഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി.തുടര്‍ന്ന് ‘ആ ഭേദപ്പെട്ടത് എന്താണ്, ചിക്കനും മട്ടനും പകരം കുട്ടികള്‍ക്ക് ഡ്രൈഫ്രൂട്ട്സ് വിതരണം ചെയ്യുമോ.’ എന്നായിരുന്നു ബെഞ്ചിന്റെ ചോദ്യം.

പിന്നാലെ എഎസ്ജി പുതിയ ഉച്ചഭക്ഷണ മെനു ബെഞ്ചിന് മുന്നില്‍ അവതരിപ്പിച്ചു. മെനുവില്‍ മാംസാഹാരം എവിടെയെന്ന് ബെഞ്ച് ആവര്‍ത്തിച്ചു. ‘ഇത് ഒരുപക്ഷെ, ഇത് എന്റെ ഭക്ഷണക്രമത്തിന്റെയോ, ശീലത്തിന്റെയോ ഭാഗമാണെന്ന് കരുതുക, അപ്പോള്‍ എങ്ങനെയിരിക്കും’ എന്നും ബെഞ്ച് ചോദിച്ചു.

ഉച്ചഭക്ഷണം മൂലം സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ വരുന്നുണ്ടെന്നും സ്‌കൂള്‍ ഭക്ഷണത്തെ കുറിച്ച് മാത്രമാണ് തങ്ങള്‍ പറയുന്നതെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. കേസ് ജൂലൈ 11ലേക്ക് മാറ്റി.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്