യൂത്ത് കോൺഗ്രസ് വക്താവാക്കിയത് മെറിറ്റ് കണ്ട്, മരവിപ്പിച്ചതില്‍ പരിഭവമില്ല: അര്‍ജുന്‍ രാധാകൃഷ്ണന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി നിയമിച്ച തീരുമാനം മരവിപ്പിച്ചതിൽ പരിഭവമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അര്‍ജുന്‍ രാധാകൃഷ്ണന്‍. ദേശീയ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി സംസ്ഥാന നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് തുടർന്നുള്ള തീരുമാനമെടുക്കുമെന്നും അർജുൻ വ്യക്തമാക്കി.

തന്നെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത് മെറിറ്റ് കണ്ടാണ്. ദേശീയ നേതൃത്വം നടത്തിയ കാമ്പയിനില്‍ പങ്കെടുത്തു. അഭിമുഖം അടക്കമുള്ളവ നടത്തിയാണ് വക്താവായി തിരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നു. മാറ്റി നിര്‍ത്തിയത് ആരുടെ എതിര്‍പ്പു കൊണ്ടെന്ന് അറിയില്ലെന്നും അര്‍ജുന്‍ പറഞ്ഞു.

അച്ഛന്റെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ല. തിരുവഞ്ചൂർ രാധാകൃഷണന് രാഷ്ട്രീയത്തിൽ മുന്നോട്ടു പോകാൻ തന്റെ പിന്തുണ ആവശ്യമില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമാണെന്നും അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു..

അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവാക്കിയതില്‍ കടുത്ത എതിര്‍പ്പ് ഉയർന്നതോടെ സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരും സംസ്ഥാന വക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ