പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല; ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കി ജി സുധാകരന്‍

കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാകില്ലെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചു.

കത്തില്‍ തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രന്റെ പേരും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആവശ്യം അംഗീകരിച്ച ജില്ലാ കമ്മിറ്റി പാര്‍ട്ടി കോണ്‍ഗ്രസില്‍ സുധാകരന് പകരമായി പ്രതിനിധിയെ ഉള്‍പ്പെടുത്തി.

സിപിഎമ്മിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ജി സുധാകരന്‍. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്ന് അദ്ദേഹം ഒഴിവായിരുന്നു. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചിരുന്നു.

സമിതിയില്‍ നിന്ന് ഒഴിഞ്ഞതിന് ശേഷം ഇനി മുതല്‍ ബ്രാഞ്ച് തലത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Latest Stories

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി, രോമാഞ്ചം തോന്നിയ നിമിഷം : പെപ്പെ

എന്റെ കാമുകിയെ ഞാൻ ഹോട്ടൽ മുറിയിലേക്ക് ഒളിച്ച് കടത്തി, എന്നാൽ ആ താരത്തിന്......: ശിഖർ ധവാൻ

'നിലമ്പൂർ ഇനി ആര്യാടൻ ഷൗക്കത്ത് നയിക്കും'; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം; സ്‌കൂളുകളില്‍ സൂംബ ഡാന്‍സിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

IND VS ENG: രണ്ടാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് എട്ടിന്റെ പണി; അടുത്ത മത്സരവും കൈവിട്ട് പോകുമോ എന്ന് ആരാധകർ

'സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടി'; രണ്ട് പേർ അറസ്റ്റിൽ