ഓടിപ്പോയത് എന്തിന്? ഷൈൻ ടോം ചാക്കോക്ക് നോട്ടീസ് നൽകും; ഒരാഴ്ചക്കകം ഹാജരാകാൻ നിർദേശം

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോക്ക് പൊലീസ് നോട്ടീസ് നൽകും. പരിശോധനക്കിടെ ഫ്ലാറ്റിൽ നിന്നും ഓടിയിപ്പോയത് എന്തിനാണെന്നതിൽ വ്യക്തതവരുത്താനാണ് നോട്ടീസ് നൽകുന്നത്. ഒരാഴ്ചക്കകം ഹാജരാകാനാണ് നിർദേശം. അതേസമയം ഇതുവരെയും ഷൈനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഷൈൻ തമിഴ്‌നാട്ടിൽ ഉണ്ടെന്ന സൂചനകളാണ് അവസാനമായി പുറത്ത് വന്നത്.

കേസിൽ പ്രതിയല്ലാത്തതിനാൽ തന്നെ നടൻ മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാനായിരുന്നു പൊലീസ് നീക്കം. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് അറിയിച്ചത്. ഷൈനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയ ഷൈൻ ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് സൂചന.

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ രക്ഷപെട്ടത് ബൈക്കിലാണെന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ബോൾഗാട്ടിയിലെത്തിയ ഷൈൻ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി എടുത്തു. തുടർന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്ക് പോയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതിനിടെ ഷൈൻ ടോം ചാക്കോക്കെതിരെയുയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും.

Latest Stories

ആളെക്കൊല്ലി കടുവയെ പിടികൂടാനെത്തിയ കുങ്കിയാന ഇടഞ്ഞു; പാപ്പാന്‍ ആശുപത്രിയില്‍; കാളികാവില്‍ ജനരോഷം; പ്രതിരോധിക്കാനാവാതെ വനംവകുപ്പ് പ്രതിസന്ധിയില്‍

ഇന്ത്യ ചെയ്യുന്നതെല്ലാം അനുകരിക്കാന്‍ പാകിസ്ഥാന്‍; ലോകത്തോട് നിലപാട് വ്യക്തമാക്കാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ പാകിസ്ഥാനും

സിനിമയുടെ ബജറ്റിനേക്കാള്‍ വലിയ തുക ഗാനത്തിന് കൊടുക്കേണ്ടി വന്നു.. 'ചെട്ടിക്കുളങ്ങര' എത്തിയത് ഇങ്ങനെ: മണിയന്‍പിള്ള രാജു

എതിര്‍പ്പുകള്‍ മറികടന്നു, ഒടുവില്‍ പ്രണയസാഫല്യം; നടി നയന വിവാഹിതയായി

'ഗോവ ഗോ മാതാവിന്റെയും യോഗയുടെയും നാട്, ആനന്ദത്തിന്‍റേത് മാത്രമല്ല'; മുഖ്യമന്ത്രി പ്രമോദ് സാവന്ത്

മണിപ്പൂര്‍ കലാപ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍; എന്‍ഐഎ നീക്കം കേരള പൊലീസിനെ അറിയിക്കാതെ

അമ്മയുടെ ആഭരണങ്ങൾ നൽകണമെന്ന് ആവശ്യം; ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയിൽ കയറിക്കിടന്ന് മകൻ

ദിലീപേട്ടന്റെ സിനിമ കൊള്ളില്ലെന്ന് തെറ്റിദ്ധരിച്ചു, റിവ്യൂ കണ്ടപ്പോള്‍ തോന്നിയതാണ്.. ഇഷ്ടമില്ലായ്മ അടിച്ചേല്‍പിക്കുന്നത് ശരിയല്ല: അസീസ് നെടുമങ്ങാട്

IPL 2025: ആ കാഴ്ച്ച കണ്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി, എങ്ങനെ സഹിക്കാൻ പറ്റും ഒരു ക്രിക്കറ്റർക്ക് ആ കാര്യം: സഞ്ജു സാംസൺ

ആഗോള സഭയെ നയിക്കാൻ ലിയോ പതിനാലാമൻ; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി