'യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകും, തീരുമാനമായില്ലെങ്കിൽ പി വി അൻവർ മത്സരിക്കും'; മുന്നറിയിപ്പുമായി ടിഎംസി

തൃണമൂലിനെ യുഡിഎഫിൻ്റെ ഘടകകക്ഷി ആക്കിയില്ലെങ്കിൽ നിലമ്പൂർ തിരഞ്ഞെടുപ്പിൽ അൻവർ മത്സരിക്കുമെന്ന നിലപാടുമായി ടിഎംസി. യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകുമെന്നും തീരുമാനമായില്ലെങ്കിൽ പി വി അൻവർ മത്സരിക്കുമെന്നും ടിഎംസി അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നാണ് ടിഎംസിയുടെ മുന്നറിയിപ്പ്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകുമെന്നും തീരുമാനമായില്ലെങ്കിൽ പി വി അൻവർ മത്സരിക്കുമെന്ന് ടിഎംസി നിലമ്പൂർ മണ്ഡലം പ്രസിഡൻ്റ് ഇഎ സുകു അറിയിച്ചത്. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകി അഞ്ചുമാസം ആയിട്ടും തീരുമാനമായിട്ടില്ലെന്നും യുഡിഎഫുമായി വിലപേശലല്ല നടക്കുന്നതെന്നും ഇഎ സുകുപറഞ്ഞു.

നാളിതു വരെ മുന്നണി പ്രവേശനത്തിൽ നടപടി ഇല്ലാത്തതിനാലാണ് തീരുമാനമെന്നും ഇഎ സുകു പറഞ്ഞു. അൻവറിന് ജയിക്കുന്ന സാഹചര്യം നിലമ്പൂരിൽ ഉണ്ട്.യുഡിഎഫ് ഘടകകക്ഷികൾക്ക് തുല്യമായ പരിഗണന വേണം. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ ചൂണ്ടിക്കാണിക്കുകയാണ് അൻവർ ചെയ്‌തത്‌. തങ്ങളോട് നീതി കാണിക്കുന്നില്ലെങ്കിൽ അതിന്റേതായ തീരുമാനം എടുക്കേണ്ടി വരുമെന്നും ടിഎംസി നേതാക്കൾ പറഞ്ഞു.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം