വഖഫ് ബോർഡ് നിയമനം; സർക്കാർ തീരുമാനം നിയമസഭയിൽ തന്നെ പിൻവലിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് ബോർഡ് നിയമനം സർക്കാർ എടുത്ത തീരുമാനം നിയമസഭയിൽ തന്നെ പിൻവലിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുമ്പ് പൗരത്വ നിയമഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച സമരക്കാർക്ക് നേരെ കേരള പൊലീസ് ചാർജ്ജ് ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് സർക്കാർ വാഗ്ദാന ലംഘനം നടത്തുകയും സമരക്കാർക്ക് തങ്ങളുടെ കേസുകൾ നേരിടേണ്ടി വന്ന സഹചര്യവുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് നിയമനത്തിൽ മുസ്‌ലിം ലീഗ് പാർട്ടിക്ക് കൃത്യമായ നിലപാടും, നിതാന്തമായ ജാഗ്രതയുമുണ്ട്. ആ ജാഗ്രതയിൽ നിന്ന് വ്യതിചലിക്കാൻ മുസ്‌ലിം ലീഗ് പാർട്ടി തയ്യാറല്ല. സർക്കാർ കൊണ്ടുവന്ന ഒരു തീരുമാനം പിൻവലിക്കേണ്ടത് നിയമസഭയിലാണ്. പുതിയ കാർഷിക നിയമം പിൻവലിക്കാൻ രാജ്യത്തെ കർഷകർ കാണിച്ച ജാഗ്രത ഈ വിഷയത്തിൽ മുസ്ലിം ലീഗിനുമുണ്ട്.

ഡിസംബർ 9ന് കോഴിക്കോട് വെച്ച് നടക്കുന്ന വഖഫ് സംരക്ഷണ റാലി സർക്കാരിനുള്ള താക്കീതാകും. അക്ഷമരായ സമൂഹമല്ല മുസ്ലിം ലീഗ് പർട്ടിയുടേത്. സംയമനത്തോടെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയിൽ ബോദ്ധ്യങ്ങളുള്ള സമൂഹമാണ് ഈ പാർട്ടിയുടെ പിൻബലമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..