'ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ്, എന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചുവെച്ചതാണ്'; സൂര്യനെല്ലി പെണ്‍കുട്ടിയെ നേരിട്ടെത്തി കണ്ട വിഎസ്; സുജ സൂസന്‍ ജോര്‍ജ് ഓര്‍ക്കുന്നു

വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.

”ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.’

കേരളത്തെ നടുക്കിയ സൂര്യനെല്ലി കേസിന്റെ ഗതിവിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച വിഎസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരിച്ച് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജ്. സൂര്യനെല്ലി പെണ്‍കുട്ടിയെ നേരിട്ടെത്തി കണ്ടു ആശ്വസിപ്പിച്ച വിഎസ് അച്യുതാനന്ദനെ കുറിച്ച് ഫെയ്‌സ്ബുക്കിലാണ് സുജ സൂസന്‍ ജോര്‍ജ് കുറിപ്പ് പങ്കുവെച്ചത്. മനുഷ്യരുടെ വേദനകള്‍ തിരിച്ചറിയുന്ന അവരോട് ഇടപഴകി ആ വേദനയ്ക്ക് ആശ്വാസം പകരാന്‍ ഒരു നിമിഷം മടിക്കാത്ത കമ്മ്യൂണിസ്റ്റ് എന്നോര്‍മിപ്പിക്കുകയാണ് സുജ സൂന്‍ ജോര്‍ജിന്റെ പോസ്റ്റ്.

വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു. ”ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.”

അതാണ് വിഎസ്, അങ്ങനെയായിരുന്നു വിഎസ് എന്ന് പറഞ്ഞുകൊണ്ടാണ് സുജ ആ പോസ്റ്റില്‍ ഈ നൂറ്റാണ്ടിന്റെ നായകന് വിട പറയുന്നത്. വിഎസ് തന്നെ വിളിച്ച് സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിച്ചതും ആ കേസിന്റെ വിശദാംശങ്ങള്‍ തേടിയതും അവരുടെ വീട് സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചതും സുജ സൂസന്‍ ജോര്‍ജ് കുറിക്കുന്നു. തന്റെ ആശ്വാസ വാക്കുകള്‍ക്കപ്പുറം തന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചുവെച്ചിരുന്നത് ബാഗില്‍ നിന്നെടുത്ത് ആ കുടുംബത്തിന് കൈമാറി പുറംലോകം അത് അറിയേണ്ട കാര്യമില്ലെന്ന് കരുതിയ വിഎസിനെയാണ് സുജ സൂസന്‍ ജോര്‍ജ് ഓര്‍മ്മിക്കുന്നത്.

സുജ സൂന്‍ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

നിരന്തരം തളിര്ക്കുന്ന വന്മരമായിരുന്നു.
———————————
ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നു.കണ്ണേ ,കരളേ വിഎസേ,ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി,തൊണ്ട ഇടറി ,കണ്ണ് നിറഞ്ഞ് ,ജീവന്റെ ആഴത്തില് നിന്ന് ഉതിര്ന്ന മുദ്രാവാക്യങ്ങള് ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള് എന്റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്.വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.
സൂര്യനെല്ലി കേസും വിഎസും
————————————————
അത് വലിയൊരു ചരിത്രമാണ്.അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോണ്വിളി വിഎസ് അച്യുതാനന്ദന്റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാര്ടി ഓഫീസില് വെച്ച് അദ്ദേഹത്തെ കണ്ട് ദീര്ഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോണ്ഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാന് ഇനിയുമേറെയുണ്ട് ബാക്കി .പ്രായം 85നു മേല്.
അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന് മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില് കൊടുത്തു. അദ്ദേഹം അത് വാങ്ങാന് മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.
”ഇത് അവളുടെ മുത്തശ്ശന് തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്ഷന് കാശ് സൂക്ഷിച്ചു വെച്ചതാണ്.” അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്.
വിട ! ഈ നൂറ്റാണ്ടിന്റെ നായകന്..

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ