മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിഎസിന്റെ മകന്‍ ഹാജരായി; വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കിയില്ല

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായി. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് അരുണ്‍ കുമാര്‍ ഹാജരായത്. വിഎസിന് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാത്ത ആരോഗ്യ നിലയാണെന്ന് അരുണ്‍ കുമാര്‍ കോടതിയെ അറിയിച്ചു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അഞ്ച് കേസുകള്‍ അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി വിഎസിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടോയെന്ന കാര്യത്തില്‍ കോടതിയില്‍ നിലപാട് അറിയിച്ചിട്ടില്ലെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നും, നിലവില്‍ വിഎസിന്റെ ആരോഗ്യനിലയ്ക്ക് അതിന് സാധിക്കില്ലെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.

തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നോട്ടീസ് അയച്ചത്. ഉന്നതരുടെ സഹായത്തോടെ എസ്എന്‍ഡിപി ശാഖകള്‍ വഴി 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു വിഎസിന്റെ പരാതി. ഇത് കൂടാതെ പിന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ ഉയര്‍ന്ന പലിശ നിരക്കില്‍ നല്‍കി തട്ടിപ്പ് നടത്തിയതായും പരാതിയില്‍ ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് ആകെ ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷിച്ച 124 കേസുകളില്‍ അഞ്ച് കേസുകള്‍ റദ്ദ് ചെയ്യാനാണ് തീരുമാനമായത്. 54 കേസുകളില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്. വായ്പയായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരിച്ചടച്ചുവെന്നും പണം താഴെ തട്ടിലേക്ക് കൈമാറിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.

Latest Stories

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥനെത്തിയത് മദ്യപിച്ച്; പിന്നാലെ സസ്പെൻഷൻ

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ ആ രണ്ട് സൂപ്പര്‍താരങ്ങള്‍ ഗെയിം ചേഞ്ചര്‍മാരാവും, അവര്‍ നേരത്തെ തന്നെ ടിക്കറ്റ് ഉറപ്പിച്ചു, സെലക്ടര്‍മാര്‍ എന്തായാലും ടീമില്‍ എടുക്കും

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടൊവിനോയും ധ്യാനും; മുന്നില്‍ 'നരിവേട്ട', പിന്നാലെ 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍', ഇന്നെത്തിയ ആറ് സിനിമകളില്‍ വിജയം ആര്‍ക്ക്?

കൂട്ടബലാത്സംഗക്കേസിലെ ഏഴ് പേര്‍ക്ക് ജാമ്യം; റോഡ് ഷോയും ബൈക്ക് റാലിയുമായി പ്രതികളുടെ വിജയാഘോഷം

ഇന്ദിരാ ഗാന്ധിക്കെതിരെ അശ്ലീലപരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

'അവളുടെ മുഖമൊന്ന് കാണിക്ക് സാറേ'; മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച അമ്മയ്ക്ക് നേരെ ജനരോഷം

IPL 2025: ഇനിയും കളിച്ചില്ലെങ്കില്‍ ആ താരത്തെ ടീമില്‍ നിന്നും എടുത്തുകളയും, അവന്‍ എന്താണീ കാണിച്ചൂകൂട്ടുന്നത്, യുവതാരത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

'മറ്റൊരുവിവാഹം കഴിക്കാൻ ഒഴിഞ്ഞുതരണം, എപ്പോൾ ആത്മഹത്യ ചെയ്യും?'; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്

ഭഗവത് ഗീതാ ശ്ലോകം തുന്നിച്ചേര്‍ത്ത ഔട്ട്ഫിറ്റുമായി ഐശ്വര്യ; കാന്‍സില്‍ ഗ്ലാമറില്‍ വീണ്ടും തിളങ്ങി താരം

മഴ മുന്നറിയിപ്പിൽ മാറ്റം; മധ്യ, വടക്കൻ ജില്ലകളിൽ പെരുമഴ വരുന്നു, ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്