വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാറിന്റെ കുറിപ്പ്

മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ നിര്‍ദേശം കര്‍ശനമായി പാലിച്ച് വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ഥത്തില്‍ ക്വാറന്റീനിലായിരുന്നു അച്ഛന്‍. നിര്‍ഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം പാലിച്ച് അച്ഛനിപ്പോള്‍ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.

വി.എസ് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരുന്നു. മാര്‍ച്ച് ആറിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും വി.എസ് ആദ്യഡോസ് സ്വീകരിച്ചത്.

കൊവിഷില്‍ഡ് വാക്‌സിനാണ് വി.എസിന് നല്‍കിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിരുന്നു.

Latest Stories

യുദ്ധം ഉടൻ അവസാനിക്കും, ഇറാൻ ആണവായുധം നിർമിക്കില്ല; അമേരിക്കയ്ക്കായി ഹോർമൂസ് തുറന്ന് നൽകുമെന്ന് ട്രംപ്

അന്ന് ശ്രേയസിന്റെ മികവ് കണ്ട് ഹാർദിക് പകച്ച് പോയി, പക്ഷെ മുംബൈയുടെ നായകൻ രോഹിത് ആയിരുന്നെങ്കിൽ അവർ തോൽക്കില്ലായിരുന്നു: മുഹമ്മദ് കൈഫ്

സച്ചിന്റെ മകനാണ് അർജുൻ, അവനെ വിമർശിക്കാൻ അശ്വിന് എന്താണ് യോഗ്യത: യോഗ് രാജ് സിംഗ്

മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്; ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന യുഎസ് പ്രസിഡന്‍റിന്‍റെ നിലപാടിന് പിന്തുണ

ധര്‍മടം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പേരെടുത്ത് പറഞ്ഞ് പിണറായി വിജയന്റെ കത്ത്; മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടേയും പേരുകളില്‍ അച്ചടിച്ച കത്തുകള്‍ വിതരണം ചെയ്തു

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം. ലിജുവിന്റെ വിജയഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ആകാശ് തഴയശ്ശേരിൽ

'അത്തരം പദപ്രയോഗം അപലപനീയമാണ്, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒരു തരിമ്പും പാര്‍ട്ടിയോ മുന്നണിയോ അംഗീകരിക്കില്ലെന്ന് എം ലിജു

യു. പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഖേദം പ്രകടിപ്പിച്ച് എ. ഇർഷാദ്

കെ. കരുണാകരൻ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ബിജെപിയിൽ വന്നേനെ; അത്രയ്ക്കും കോൺഗ്രസ് മടുത്തിരുന്നു: പത്മജ വേണുഗോപാൽ

സോണിയ ഗാന്ധിയുടെ അനാരോഗ്യം, രാഹുല്‍ ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി; പകരം ഖാര്‍ഗെയെത്തും