ഭാരതീയ വിചാരകേന്ദ്രത്തിന്റെ വേദിയില്‍ വി.എസ് അച്യുതാനന്ദന്‍; എത്തിയത് പുസ്തക പ്രകാശന ചടങ്ങില്‍

ഭാരതീയ വിചാര കേന്ദ്രത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എത്തിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തത്.

2013ലായിരുന്നു സംഭവം. തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫീസില്‍ മാര്‍ച്ച് 13നാണ് പരിപാടി സംഘടിപ്പിച്ചത്. പി.പരമേശ്വരനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ പുസ്തകത്തിന്റെ പ്രകാശനം വിവിധ ജില്ലകളിലായി നടത്തിയിരുന്നു. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വി ഡി സതീശന്‍ പങ്കെടുത്തിരുന്നു. അത് വിവാദമായി മാറുകയും ചെയ്തു.

2013 മാര്‍ച്ച് 24നാണ് വി ഡി സതീശന്‍ പങ്കെടുത്തത്. അന്നത്തെ പരിപാടിയുടെ ചിത്രങ്ങള്‍ ആര്‍ എസ് എസ് നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. സജി ചെറിയാന്റെ ഭരണഘടനയ്ക്ക് എതിരെയുള്ള പരാമര്‍ശം ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ചിത്രം പങ്കുവെച്ചത്.

ആര്‍എസ്എസ് ബന്ധമുള്ള ചടങ്ങില്‍ എന്തിനാണ് വി ഡി സതീശന്‍ പങ്കെടുത്തത് എന്നും ചിത്രം പങ്കുവെച്ചു കൊണ്ട് ചോദിച്ചിരുന്നു. തുടര്‍ന്ന് സിപിഎം വിവാദം ഏറ്റെടുക്കുകയും ആര്‍എസ്എസ് വേദി പങ്കിട്ട വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരതീയ വിചാര കേന്ദ്ര വേദിയില്‍ പി.പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ എത്തിയ വി എസ് അച്യുതാനന്ദന്റെ ചിത്രം ചര്‍ച്ചയാകുന്നത്.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍