അദാനിക്ക് വേണ്ടി വിഴിഞ്ഞം കരാര്‍ തിരുത്തി; പിന്നാലെ ആനുകൂല്യങ്ങളും നല്‍കിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

അദാനിക്കു വേണ്ടി വിഴിഞ്ഞം കരാറില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് ജുഡിഷ്യല്‍ കമ്മിഷന്‍. ഒറ്റ ടെന്‍ഡറിലൂടെ കരാര്‍ നല്‍കിയതിനേയും കമ്മീഷന്‍ വിമര്‍ശിച്ചു. കരാറിന് മുമ്പായി കെ.വി തോമസിന്റെ വീട്ടില്‍ യോഗം ചേര്‍ന്നത് ഒഴിവാക്കാമായിരുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഒന്നു കൂടി ടെന്‍ഡര്‍ വിളിച്ച് കൂടുതല്‍ കമ്പനികള്‍ക്ക് അവസരം നല്‍കി കരാര്‍ നല്‍കാമായിരുന്നെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. “ഇപ്പോഴല്ലെങ്കില്‍ ഒരിക്കലുമില്ല” (now or never) എന്ന രീതിയിലായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ അദാനിയുമായി കരാറൊപ്പിട്ടത്. കരാറിന് അടിസ്ഥാനമാക്കിയത് ഗജേന്ദ്ര ഹാല്‍ദിയയുടെ മോഡല്‍ കണ്‍സെഷന്‍ എഗ്രിമന്റ് ആയിരുന്നു. ഇതിലും മാറ്റങ്ങള്‍ വരുത്തുകയും ആദാനിക്ക് ഒന്നിന് പിറകെ ഒന്നായി ആനുകൂല്യങ്ങള്‍ നല്‍കിയെന്നും കമ്മീഷണ്‍ ചൂണ്ടിക്കാട്ടുന്നു.

ടെന്‍ഡറിന് മുമ്പായി അന്ന് എം.പിയായിരുന്ന കെ.വി തോമസിന്റെ ഡല്‍ഹിയിലെ വീട്ടില്‍ അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ യോഗം ചേര്‍ന്നതിനെ സി.എ.ജി വിമര്‍ശിച്ചിരുന്നു. പൊതു സ്ഥാപനമായ കേരള ഹൗസിലായിരുന്നു ഈ യോഗമെങ്കില്‍ സി.എ.ജിയുടെ വിമര്‍ശം ഒഴിവാക്കാമായിരുന്നു.

പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണോ എന്ന് കാലമാണ് തെളിയിക്കേണ്ടത്. നിര്‍മാണം ആരംഭിച്ചിരിക്കെ കരാറിനെ കുറിച്ച് ഇപ്പോള്‍ പരിശോധിക്കുന്നത് പോസ്റ്റുമാര്‍ട്ടത്തിന് തുല്യമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത് മന്ത്രിസഭയാണെന്നും അതിനാല്‍ ആരെയും ഒരാളെ കരാറിന് ഉത്തരവാദിയാണെന്ന് പറയാന്‍ കഴയില്ലെന്നും പറഞ്ഞുവെച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

കരാര്‍ സംബന്ധിച്ച സംശയങ്ങളെല്ലാം ഉന്നയിക്കുമ്പോഴും കൂടുതല്‍ അന്വേഷണത്തിലേക്ക് പോകണമെന്ന നിര്‍ദേശം പോലും മുന്നോട്ടുവെക്കുന്നില്ല എന്നതാണ് സി.എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിമിതി. കരാറില്‍ അഴിമതിയാരോപണം ഉന്നയിച്ച ഇടതുപക്ഷമാണ് ഭരണത്തില്‍. റിപ്പോര്‍ട്ടാകട്ടെ കോള്‍ഡ് സ്റ്റോറേജിലുമാണിപ്പോഴുള്ളത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന