വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാന്റെ ചികിത്സക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും; ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി

സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ചികിത്സക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മാനസിക ആരോഗ്യ വിദഗ്ധർ അടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് രൂപീകരിക്കുക. ഇവർ അഫാനെ പരിശോധിക്കും. അതേസമയം കഴിഞ്ഞ ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി അഫാൻ ഡോക്ടർമാരോട് പറഞ്ഞു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷമാകും പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുക. നാല്‌ എസ്പിമാരുടെ സംഘം കേസ് അന്വേഷിക്കും.

പ്രാഥമിക പരിശോധനയിൽ അഫാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഏത് ലഹരിയെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തും. എന്നാൽ കഴിഞ്ഞ ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി അഫാൻ ഡോക്ടർമാരോട് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി പറഞ്ഞു. എന്നാൽ ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. എലിവിഷം കഴിച്ച പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ ആരോഗ്യസ്ഥിതിയിൽ കുഴപ്പമൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ പ്രതി ചികിത്സയോട് സഹകരിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ കാരണം തേടുകയാണ് പൊലീസ്. സാമ്പത്തിക ബാധ്യത തീർക്കാനാണ് കൊല ചെയ്തതെന്ന പ്രതിയുടെ മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. മൊഴിയിലെ വൈരുധ്യം തീർക്കാൻ പൊലീസ് വീണ്ടും മൊഴിയെടുക്കും. അതേസമയം കേസിൽ ഇനി നിർണ്ണായകമാവുക പ്രതിയുടെ അമ്മ ഷെമിയുടെ മൊഴിയാകും. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ നില അതീവ ഗുരുതരമാണ്.

Latest Stories

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി മികച്ച നടി, മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും

യുഎസുമായി എഫ്-35 ജെറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍; ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തിരിച്ചടിയ്ക്ക് പകരം ഡല്‍ഹി പ്രീണന സമീപനമാണ് സ്വീകരിക്കുകയെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വിശദീകരണം

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് പ്രോസിക്യൂഷന്‍; കോടതി നാളെ വിധി പറയും

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽനിന്നും പിന്മാറാൻ ജയ് ഷായ്ക്ക് നിർദ്ദേശം, നീക്കം പിതാവ് മുഖാന്തരം

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; സാധ്യത പട്ടികയിൽ മുന്നിൽ ഈ താരങ്ങൾ

മെസ്സി ഇന്ത്യയിലേക്ക്, വരുന്നത് സച്ചിനും ധോണിയ്ക്കും കോഹ്‌ലിക്കുമൊപ്പം ക്രിക്കറ്റ് കളിക്കാൻ!