വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു; തിരുവനന്തപുരം-കാസര്‍ഗോഡ് ടിക്കറ്റ് നിരക്ക് 1590

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിങ്ങ് ആരംഭിച്ചു. തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രക്ക് ചെയര്‍ കാറില്‍ 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2880 രൂപയാണ് നിരക്ക്. കണ്ണൂരിലേക്ക് ചെയര്‍ കാറില്‍ 1260 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2415 രൂപയുമാണ് നിരക്ക്. കോഴിക്കോട്ടേക്ക് ആണെങ്കില്‍ 1090 രൂപയും 2060 രൂപയുമാണ് നിരക്ക്. ഷൊര്‍ണ്ണൂരിലേക്ക് 950 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 1775 രൂപയുമാണ് നിരക്ക്. തൃശൂരിലേക്ക് 880 രൂപയും 1650 രൂപയുമാണ് നിരക്ക്.

എറണാകുളത്തേക്ക് 765 രൂപയും 1420 രൂപയുമാണ് നിരക്ക്. കോട്ടയത്തേക്ക് 555 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 1075 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം യാത്രക്ക് യഥാക്രമം 435,835 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേബിള്‍ റെയില്‍വേ പുറത്തിറക്കി. തിരൂരിലെ സ്റ്റോപ്പ് എടുത്തുമാറ്റി ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചകളില്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. 8 മണിക്കൂര്‍ 05 മിനിറ്റാണ് ട്രെയിനിന്റെ റണ്ണിംഗ് ടൈം. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20634 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

തിരുവനന്തപുരം 5.20

കൊല്ലം 6.07 / 6.09

കോട്ടയം 7.25 / 7.27

എറണാകുളം ടൗണ്‍ 8.17 / 8.20

തൃശൂര്‍ 9.22 / 9.24

ഷൊര്‍ണൂര്‍ 10.02/ 10.04

കോഴിക്കോട് 11.03 / 11.05

കണ്ണൂര്‍ 12.03/ 12.05

കാസര്‍ഗോഡ് 1.25

കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20633 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

കാസര്‍ഗോഡ്ട് 2.30

കണ്ണൂര്‍3.28 / 3.30

കോഴിക്കോട് 4.28/ 4.30

ഷൊര്‍ണൂര്‍ 5.28/5.30

തൃശൂര്‍6.03 / 6..05

എറണാകുളം7.05 / 7.08

കോട്ടയം8.00 / 8.02

കൊല്ലം 9.18 / 9.20

തിരുവനന്തപുരം 10.35

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്