ഭയമുണ്ടെങ്കില്‍ വീട്ടിലിരിക്കണം, മടിയില്‍ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ: വി. മുരളീധരന്‍

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. മടിയില്‍ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് പിണറായിക്ക് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷകൊണ്ട് സാധാരണക്കാര്‍ക്ക് പോലും വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭയമുണ്ടെങ്കില്‍ പിണറായി വീട്ടില്‍ ഇരിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ.ജി.ഒ.എയുടെ പരിപാടി നടക്കുന്ന ഹാളിന് മുന്നില്‍ സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഇതുവഴിയുള്ള ഗാതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്ത് കറുത്ത മാസ്‌ക് വെയ്ക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്ക് ഏര്‍പ്പെടുത്തി.

നാല്‍പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേരും രണ്ട് കമാന്‍ഡോ വാഹനത്തില്‍ പത്തുപേരും ദ്രുതപരിശോധനാ സംഘത്തില്‍ എട്ടുപേരും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.

കെ.ജി.ഒ.എയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു മണിക്കൂര്‍ മുമ്പ് ഹാളില്‍ കയറണമെന്നും നിര്‍ദേശമുണ്ടായിരുന്നു. പരിപാടിക്കെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പാസ് വേണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Latest Stories

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ

എന്റെ എല്ലാ കല്യാണത്തിനും വന്നയാളാണ് മമ്മൂക്ക, എന്നാണ് ഇനിയൊരു കല്യാണം എന്നായിരുന്നു അന്ന് ചോദിച്ചത്..: ദിലീപ്

അന്ന് റൊണാൾഡോയുടെ ഗോളിലൂടെ ഞങ്ങളെ ചതിച്ചു, ഇന്ന് സൗകര്യങ്ങൾ ഉണ്ടായിട്ടും റഫറി വീണ്ടും പണി തന്നു; മാഡ്രിഡിൽ സംഭവിച്ചതിനെക്കുറിച്ച് തോമസ് മുള്ളർ

ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69