'കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു, അത് മനസ്സിലാകാത്ത ഒരാളെ ഉള്ളൂ, കേരളത്തിലെ മുഖ്യമന്ത്രി'; നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല അത് മനസ്സിലാകാത്ത ഒരാളെ ഉള്ളൂ അത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്നും പരിഹസിച്ചു. അതേസമയം മുന്നണിമാറ്റ വിവാദത്തിലും ചെന്നിത്തല പ്രതികരിച്ചു.

പഞ്ചായത്ത്-പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടതു മുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ പറയുന്നു. ഇടതുമുന്നണി വിടാനോ, അതിന് താല്പര്യം പ്രകടിപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ല. അത് അവരാണ് തീരുമാനിക്കേണ്ടത്. അവർ തീരുമാനിച്ച് മുന്നണിക്ക് പുറത്തു വരികയാണെങ്കിൽ ചർച്ച ചെയ്യാമെന്നും ചെന്നിത്തല വ്യക്തമാക്കി.

നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്ന ഒരു കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ല. എൽഡിഎഫിൽ തന്നെ തുടരുകയാണെങ്കിൽ ചർച്ചയുടെ കാര്യമില്ല. അവർ പറയാത്തടത്തോളം കാലം ചർച്ചയ്ക്ക് പ്രസക്തിയില്ല. അതേസമയം ഐഷ പോറ്റി പറഞ്ഞത് ഗൗരവമായ കാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അവർ ചേർന്ന പാർട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റിനുള്ളതിന്റെ അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം വെളിവാക്കുന്നത്. ഐഷാ പോറ്റിക്ക് ഉണ്ടായ അവഗണനയെ തുടർന്നാണ് അവർ കോൺഗ്രസിൽ ചേർന്നതെന്നും ചെന്നിത്തല പറഞ്ഞു.

Latest Stories

നിങ്ങളുടേതായിരുന്ന ഒരിടത്തേക്ക് വർഷങ്ങൾക്കിപ്പുറം കയറി ചെന്നിട്ടുണ്ടോ? പഴയ വീട് കണ്ട് കണ്ണുനിറഞ്ഞ് അശ്വതി

'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണം'; ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി വിദേശകാര്യമന്ത്രാലയം

രുചിപ്പാട്ടിന്റെ 'ചിക്കൻ സോങ് '; ലോക ചിക്കൻ കറി ദിനത്തിൽ കോഴിക്കറിയുടെ കഥ പറഞ്ഞ് ഈസ്റ്റേണിന്റെ 'ചിക്കൻ സോങ് '

റെക്കോഡുകൾ തകർത്ത് കുതിച്ചുയർന്ന് സ്വർണവില; ഒരു പവന് 1,05,600 രൂപ, ഗ്രാമിന് 13,200

മുന്നണി മാറ്റ ചർച്ചകൾക്കിടെ ഭൂമി ദാനം; കെ എം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ച് സർക്കാർ, കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു

കുറേ വർഷമായി മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി

'സിപിഐഎമ്മില്‍ ചേര്‍ന്ന പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് ചേരുമോ?'; വര്‍ഗവഞ്ചക പരാമർശത്തിൽ പ്രതികരിച്ച് ഐഷ പോറ്റി

അത് പാടി എയറിലാകുമെന്ന് മമിത പോലും വിചാരിച്ചിട്ടുണ്ടാവില്ല; രണ്ട് ദിവസം മാത്രമാണ് നല്ലവനായ ഉണ്ണി വേഷം ഷൂട്ട് ചെയ്തത്,അതോടെ ഷർവാണി ഇടാൻ കഴിയാതെയായി: പിഷാരടി

മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ; പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി അറിയിച്ചു

'സ്ത്രീ വിഷയങ്ങളിലെ രാഷ്ട്രീയ–സാംസ്കാരിക പക്ഷപാതിത്വം'; മിനി മോഹൻ