ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ, മീൻ വില കുറഞ്ഞേക്കും

സംസ്ഥാനത്ത് ഇന്ന് അർധരാത്രിയോടെ ട്രോളിംങ് നിരോധനം അവസാനിക്കും. ഏറെ പ്രതീക്ഷയോടെ കടലിലിറങ്ങാനൊരുങ്ങുകയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. ഇത്തവണ മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും അവസാന വട്ടഒരുക്കങ്ങളിലാണ് തൊഴിലാളികൾ.

നാളെ മുതൽ 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കുമെന്നാണ് വിവരം. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് കടലിലിറങ്റാൻ മത്സ്യത്തൊഴിലാളികൾക്ക് അവസരം ലഭിക്കുന്നത്.

പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും, ഐസുകൾ നിറച്ചും, ബോട്ടുകളെല്ലാം തയ്യാറാക്കി നിർത്തുകയാണ് അവർ.

ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെയാകും തീരത്തേക്ക് തിരിച്ചെത്തുക.പതിവു പോലെ കഴന്തനും കരിക്കാടിയും ആദ്യം വല നിറയ്ക്കും. പിന്നാലെ ചാകരക്കോള് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ മഴ ലഭ്യത അടക്കം അക്കാര്യത്തിൽ ആശങ്കയും നൽകുന്നുണ്ട്.

ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തുന്നു. യന്ത്രവൽകൃത ബോട്ടുകളിൽ മീൻ പിടിത്തം തുടങ്ങുന്നതോടെ മീൻ വിലയിൽ കുറവുണ്ടാകുമെന്ന ആശ്വാസമാണ് ഉപഭോക്താക്കൾക്ക്.

Latest Stories

IND vs ENG: പരിക്കേറ്റ അർഷ്ദീപിന് പകരം സിഎസ്കെ താരം ഇന്ത്യൻ ടീമിൽ: റിപ്പോർട്ട്

തരുൺ മൂർത്തി ലോകേഷ് യൂണിവേഴ്സിൽ ഉണ്ടാവുമോ? ബ്ലോക്ക്ബസ്റ്റർ സംവിധായകർ ഒരുമിച്ചുളള ചിത്രത്തിന് പിന്നാലെ സോഷ്യൽ മീഡിയ

IND vs ENG: "ഗൗതം എന്ന കളിക്കാരനെ എനിക്ക് ശരിക്കും ഇഷ്ടമായിരുന്നു, പക്ഷേ..."; ഗംഭീറിന്റെ പരിശീലന രീതിയെ ചോദ്യം ചെയ്ത് ഗാരി കിർസ്റ്റൺ

'സ്കൂൾ അംസബ്ലിയിൽ ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണം'; പ്രിൻസിപ്പൽമാർക്ക് വിദ്യഭ്യാസ ബോർഡിന്റെ കത്ത്, അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ഫാസ്റ്റ് ബോളർ പുറത്ത്, മറ്റൊരു താരത്തിന്റെ കാര്യത്തിലും ആശങ്ക

എന്റെ ചെക്കനെ തൊടുന്നോടാ? പ്രണവിന്റെ കോളറിന് പിടിച്ച സം​ഗീതിന് മോഹൻലാലിന്റെ മറുപടി, രസകരമായ കമന്റുകളുമായി ആരാധകർ

അഹമ്മദാബാദ് വിമാന ദുരന്തം; വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചിരുന്നു, പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിനശിച്ചു

താടിയെടുത്ത് മീശ പിരിച്ച് പുതിയ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വാർഡുകളുടെ എണ്ണം കൂട്ടി, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറച്ചു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും

ബി​ഗ് ബോസ് മലയാളം സീസൺ 7 പ്രേക്ഷകരിലേക്ക്, ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ