'നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്, ഇതൊരു പ്രസംഗ തന്ത്രം, വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്'; വീണ്ടും മലക്കം മറിഞ്ഞ് ജി സുധാകരൻ

കള്ളവോട്ട് വെളിപ്പെടുത്തലില്‍ വീണ്ടും മലക്കം മറിഞ്ഞ് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചതെന്ന് സുധാകരൻ ആരോപിച്ചു. ഇതൊരു പ്രസംഗ തന്ത്രമാണെന്നും വോട്ട് തിരുത്തി എന്നല്ല പറഞ്ഞതെന്നും ജി സുധാകരൻ പറഞ്ഞു. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കണമെന്നും ജി സുധാകരൻ പറഞ്ഞു.

‘നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്, ഇതൊരു പ്രസംഗ തന്ത്രം, വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്’; വീണ്ടും മലക്കം മറിഞ്ഞ് ജി സുധാകരൻ

കള്ളവോട്ട് വെളിപ്പെടുത്തലില്‍ വീണ്ടും മലക്കം മറിഞ്ഞ് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചതെന്ന് സുധാകരൻ ആരോപിച്ചു. ഇതൊരു പ്രസംഗ തന്ത്രമാണെന്നും വോട്ട് തിരുത്തി എന്നല്ല പറഞ്ഞതെന്നും ജി സുധാകരൻ പറഞ്ഞു. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കണമെന്നും ജി സുധാകരൻ പറഞ്ഞു.

അതേസമയം മന്ത്രി സജി ചെറിയനെതിരെയും ജി സുധാകരൻ പരോക്ഷമായി വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ആൾക്കെതിരെ എന്ത് നിയമ നടപടിയെടുത്തു എന്ന് ജി സുധാകരൻ ചോദിച്ചു. ഒരു മാസം എടുത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് തന്നെ. തന്റെ സംഭവത്തിൽ 3 ദിവസത്തിനുള്ളിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്ന് സുധാകരൻ കുറ്റപ്പെടുത്തി.

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്നായിരുന്നു ജി സുധാകരന്റെ വിവാദ പരാമർശം. സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടറോട് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. പിന്നാലെ പുന്നപ്രയിലെ ജി സുധാകരന്റെ വീട്ടിലെത്തി അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു. മൊഴിയെടുത്തതിന് പിന്നാലെ ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

എന്നാൽ പ്രസ്താവന വിവാദമായതോടെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. കള്ളവോട്ട് വെളിപ്പെടുത്തലില്‍ ജി സുധാകരനെതിരായ കേസിൽ തുടർ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് പൊലീസ്. വിവാദ വെളിപ്പെടുത്തലിൽ ജി സുധാകരനിൽ നിന്നും പൊലീസ് ഉടൻ മൊഴി എടുക്കും. പിന്നീടാവും തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക.

അതേസമയം ലോകസഭ തെരഞ്ഞെടുപ്പില്‍ സിപിഎം തപാല്‍ വോട്ടുകള്‍ തിരുത്തി കള്ളവോട്ടുകള്‍ ചെയ്തുവെന്ന് വെളിപ്പെടുത്തിയ ജി സുധാകരനെ കൈവിട്ടിരിക്കുകയാണ് പാര്‍ട്ടി. സുധാകരന്‍ നടത്തിയ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ രംഗത്തെത്തി. ജനാധിപത്യം അട്ടിമറിക്കാന്‍ സി.പി.എം ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും സുധാകരനെപ്പോലുള്ള നേതാക്കള്‍ കാര്യങ്ങള്‍ പറയുമ്പോള്‍ കുറച്ച്കൂടി ശ്രദ്ധിക്കണമായിരുന്നെന്നും ഗോവിന്ദന്‍ പറഞ്ഞു.

ആദ്യ പ്രസ്താവന സുധാകരന്‍ പിന്നീട് തിരുത്തി പറഞ്ഞിട്ടുണ്ട്. പ്രസ്താവനക്കെതിരെ പൊലീസ് കേസെടുത്തെങ്കില്‍ കേസെടുക്കട്ടെ. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും പറയാനില്ല. പറഞ്ഞവര്‍ തന്നെ നിയമനടപടികള്‍ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. നിയമനടപടികള്‍ക്ക് സുധാകരന് പാര്‍ട്ടി പിന്തുണ ഉണ്ടാകുമോയെന്ന ചോദ്യത്തിന് നിയമനടപടികള്‍ക്ക് എന്തിനാണ് പാര്‍ട്ടി പിന്തുണയെന്നും അദേഹം ചോദിച്ചു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി